മേസൺ: ടെന്നീസ് കോര്‍ട്ടിലെ മോശം ഫോം തുടര്‍ന്ന് ലോക ഒന്നാം നമ്പര്‍ താരം ഇഗ സ്വിറ്റെക്. വെസ്റ്റേൺ ആന്‍ഡ് സതേൺ ഓപ്പണ്‍ (സിൻസിനാറ്റി) ടെന്നീസില്‍ നിന്നും ഇഗ സ്വിറ്റെക് പുറത്ത്. പ്രീ ക്വാര്‍ട്ടറില്‍ യുഎസ്എയുടെ മാഡിസൺ കീസിനോടാണ് ഇഗ തോല്‍വി വഴങ്ങിയത്.
ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്ക് 3-6, 4-6 എന്ന സ്‌കോറിനായിരുന്നു ഇഗയുടെ കീഴടങ്ങല്‍. ഈ മാസം ആദ്യം കാനേഡിയന്‍ ഓപ്പണിന്‍റെ പ്രീ ക്വാര്‍ട്ടറിലും 21കാരിയായ പോളിഷ് താരം തോറ്റിരുന്നു. ബ്രസീലിയന്‍ താരം ബിയാട്രിസ് ഹദ്ദാദ് മയിയാണ് ഇഗയെ തോല്‍പ്പിച്ചത്.കഴിഞ്ഞ ഫ്രഞ്ച് ഓപ്പണിന് ശേഷം ഒരു ടൂര്‍ണമെന്‍റ് വിജയിക്കാന്‍ പോളിഷുകാരിയായ ഇഗയ്‌ക്ക് കഴിഞ്ഞിട്ടില്ല.