കോലാലംപൂര്‍: ഏഷ്യ കപ്പ് ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ട് മത്സരങ്ങളുടെ ആതിഥേയത്വം വഹിക്കുന്നതില്‍ നിന്ന് ചൈന പിന്മാറി. കൊവിഡ് സാഹചര്യം മുന്‍ നിര്‍ത്തിയാണ് പുതിയ തീരുമാനം. 2023 ല്‍ നടത്താന്‍ തീരുമാനിച്ച മത്സരങ്ങളില്‍ നിന്നുള്ള ചൈനയുടെ പിന്മാറ്റം ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനെ അറിയിച്ചിട്ടുണ്ട്.
AFC ASIAN CUP: ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടത്തുന്നതില്‍ നിന്ന് ചൈന പിന്മാറി - എഎഫ്‌സി ഏഷ്യന്‍ കപ്പ് വേദി മാറ്റി
2023 ല്‍ 10 ചെനീസ് നഗരങ്ങളിലായാണ് മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്
2019 ജൂണിൽ പാരീസിൽ നടന്ന എഎഫ്‌സി എക്‌സ്‌ട്രാഓർഡിനറി കോൺഗ്രസിലാണ് 2023-ലെ എഎഫ്‌സി ഏഷ്യൻ കപ്പിന്റെ ആതിഥേയരായി ചൈനയെ തെരഞ്ഞെടുത്തത്. 24 ടീമുകളുടെ മത്സരം അടുത്ത വർഷം ജൂൺ 16 മുതൽ ജൂലൈ 16 വരെ 10 ചൈനീസ് നഗരങ്ങളിലായി നടത്താനാണ് തീരുമാനിച്ചിരുന്നത്. തയ്യാറെടുപ്പുകളുടെ ഭാഗമായി ടൂര്‍ണമെന്‍റിന്‍റെ ലോഗോ ഉള്‍പ്പടെ നേരത്തേ പുറത്ത് വിട്ടിരുന്നു.
പുതിയ വേദിയെകുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ടൂര്‍ണമെന്‍റിലേക്ക് സ്ഥാനം ഉറപ്പിക്കാന്‍ ഇറങ്ങുന്ന ഇന്ത്യയുടെ യോഗ്യത് മത്സരങ്ങള്‍ അടുത്ത മാസം നടക്കും. കംബോഡിയ, അഫ്ഗാനിസ്ഥാന്‍, ഹോംങ് കോങ് എന്നീ ടീമുകളാണ് ഇന്ത്യയുടെ എതിരാളികള്‍.