മോസ്‌കോ: ചെസ് മത്സരത്തിനിടെ അവസരം തെറ്റിച്ച് കരുനീക്കത്തിന് തുനിഞ്ഞ ഏഴു വയസുകാരന്‍റെ വിരൽ ഒടിച്ച് റോബോട്ട്. റഷ്യയിലെ മോസ്‌കോയിൽ നടന്ന മോസ്‌കോ ചെസ് ഓപ്പണ്‍ ടൂർണമെന്‍റിനിടെയാണ് കുട്ടിക്കൊപ്പം ചെസ് കളിച്ച റോബോട്ട് വിരലിൽ പിടിത്തമിട്ടത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
റോബോട്ടിനോട് 'കള്ളക്കളി', ചെസില്‍ അവസരം തെറ്റിച്ച് കരുനീക്കിയ കുട്ടിയുടെ വിരല്‍ ഒടിക്കുന്ന വീഡിയോ
മോസ്‌കോ ചെസ് ഓപ്പണ്‍ ടൂർണമെന്‍റിനിടെയാണ് സംഭവം
മത്സരത്തിൽ വെള്ള കരുക്കൾ ഉപയോഗിച്ചാണ് ഏഴു വയസുകാരനായ ക്രിസ്‌റ്റഫർ റോബോട്ടിനെതിരെ കളിച്ചത്. റോബോട്ടിന്‍റെ കരുനീക്കം പൂർത്തിയാകുന്നതിന് മുൻപേ ക്രിസറ്റഫർ അടുത്ത നീക്കത്തിന് തുനിഞ്ഞതാണ് പ്രശ്‌നങ്ങൾക്ക് വഴിവെച്ചത്. ഇതോടെ റോബോട്ട് ക്രിസ്റ്റഫറിന്‍റെ വിരലിലേക്ക് പിടിത്തമിടുകയായിരുന്നു.
കൈ വലിച്ച് മാറ്റാൻ കഴിയാതെ വേദനകൊണ്ട് പുളഞ്ഞ ക്രിസ്‌റ്റഫറിനെ സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി കുറച്ചു നേരത്തെ പരിശ്രമത്തിനൊടുവിൽ രക്ഷിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. റോബോട്ട് പിടിത്തമിട്ടതിനെത്തുടർന്ന് കുട്ടിയുടെ വിരൽ ഒടിഞ്ഞെന്നാണ് റിപ്പോർട്ട്. മത്സരത്തില്‍ സുരക്ഷ ചട്ടങ്ങള്‍ കൃത്യമായി പാലിക്കാത്തതാണ് അപകടത്തിന് കാരണമെന്ന് സംഘാടകര്‍ വ്യക്തമാക്കി.