ചെന്നൈ: 44-ാമത് ചെസ് ഒളിമ്പ്യാഡിന് ജൂലൈ 28ന് മഹാബലിപുരത്ത് തുടക്കം. ചരിത്രത്തിലാദ്യമായാണ് ചെസ് ഒളിമ്പ്യാഡിന് ഇന്ത്യ വേദിയാകുന്നത്. ഇരുന്നൂറോളം രാജ്യങ്ങളിൽ നിന്നുള്ള ചെസ് താരങ്ങൾ ടൂർണമെന്‍റിൽ പങ്കെടുക്കുമെന്നാണ് വിവരം. മഹാബലിപുരത്ത് സ്ഥിതി ചെയ്യുന്ന ഫോർ പോയിന്‍റ്സ് ബൈ ഷെറാട്ടണിലെ കൺവൻഷൻ സെന്‍ററാണ് പുതിയ വേദി.
റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ വെച്ച് നടത്താനിരുന്ന മത്സരം റഷ്യ-യുക്രൈൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലാണ് ഇന്ത്യയിലേക്ക് മാറ്റിയത്. റഷ്യയിൽ നിന്ന് വേദി മാറ്റാൻ തീരുമാനിച്ചതിന് പിന്നാലെ ടൂർണമെന്‍റിന് ആതിഥേയത്വം വഹിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ ഒരു കോടി യുഎസ് ഡോളറിന്‍റെ ഗ്യാരന്‍റി സമർപ്പിച്ചിരുന്നു.