മഡ്‌ഗാവ്: ഇന്ത്യൻ സൂപ്പർ ലീഗിൽ ടീമിന്‍റെ മോശം പ്രകടനങ്ങളെത്തുടർന്ന് മുഖ്യ പരിശീലകൻ ബാൻഡോവിച്ചിനെ പുറത്താക്കി ചെന്നൈയിൻ എഫ്‌സി. അവസാന മത്സരത്തിൽ എഫ്.സി ഗോവക്കെതിരെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് ചെന്നൈയിൻ തോൽവി വഴങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് കോച്ചിനെ ക്ലബ് പുറത്താക്കിയത്.
സഹ പരിശീലകൻ സബീർ പാഷക്കാണ് ടീമിന്‍റെ താൽകാലിക ചുമതല. സീസണിൽ ബാൻഡോവിച്ചിന് കീഴിൽ 16 മത്സരങ്ങളിൽ നിന്ന് അഞ്ച് ജയവും നാല് സമനിലയുമാണ് ചെന്നൈയിന് നേടാൻ സാധിച്ചത്. നിലവിൽ 16 മത്സരങ്ങളിൽ നിന്ന് 19 പോയിന്‍റുമായി എട്ടാം സ്ഥാനത്താണ് ചെന്നൈയിൻ. ഇനിയുള്ള മത്സരങ്ങൾ എല്ലാം വിജയിച്ചാൽ മാത്രമേ ചെന്നൈയിന് ആദ്യ നാലിൽ ഇടം നേടാൻ സാധിക്കുകയുള്ളു.