അബുദാബി: ഫിഫ ക്ലബ് വേൾഡ് കപ്പിൽ ചെൽസി ചാമ്പ്യൻമാർ. ഫൈനലിൽ പാൽമിറാസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ചെൽസി പരാജയപ്പെടുത്തിയത്. ചെൽസിയുടെ ആദ്യത്തെ ഫിഫ ക്ലബ് വേൾഡ് കപ്പ് നേട്ടമാണിത്.
അധിക സമയം അവസാനിക്കാൻ മിനിട്ടുകൾ ശേഷിക്കെ കയ് ഹവെർട്ട്‌സാണ് പെനാൽറ്റിയിലൂടെ ചെൽസിക്ക് വിജയ ഗോൾ സമ്മാനിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിന്‍റെ ഗോളുകൾ പിറന്നത്. 55-ാം മിനിട്ടിൽ സൂപ്പർ താരം റൊമേലു ലുക്കാക്കുവാണ് ചെൽസിക്കായി ആദ്യ ഗോൾ നേടിയത്.
എന്നാൽ തൊട്ട് പിന്നാലെ 64-ാം മിനിട്ടിൽ റാഫേൽ വെയ്‌ഗയിലൂടെ പാൽമിറാസ് തിരിച്ചടിച്ചു. രണ്ടാം പകുതിയിലും സമനില പാലിച്ചതോടെ മത്സരം അധിക സമയത്തിലേക്ക് നീങ്ങി.