ലണ്ടന്‍: പ്രീമിയർ ലീഗ് ക്ലബ് ചെല്‍സിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതില്‍ വ്യക്തത വരുത്താതെ ചാരിറ്റബിൾ ഫൗണ്ടേഷന്‍. ക്ലബിന്‍റെ നടത്തിപ്പ് ഏറ്റെടുക്കുന്നതില്‍ നിയമപരമായ തടസങ്ങളുണ്ടോയെന്ന് ട്രസ്റ്റിമാരുടെ യോഗത്തില്‍ ആശങ്ക ഉയര്‍ന്നിരുന്നു. ഇതോടെയാണ് യോഗത്തില്‍ ഏറ്റെടുപ്പ് സംബന്ധിച്ച് തീരുമാനമാവാതിരുന്നത്.
റഷ്യ - യുക്രൈന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ചെൽസിയുടെ ചാരിറ്റബിൾ ഫൗണ്ടേഷന്‍റെ ട്രസ്റ്റികൾക്ക് ചെൽസി എഫ്‌സിയുടെ നിയന്ത്രണം കൈമാറാന്‍ തയ്യാറാണെന്ന് റഷ്യന്‍ ഉടമ റോമൻ അബ്രമോവിച്ച് അറിയിച്ചിരുന്നു. ക്ലബ്ബിന്‍റെ താൽപര്യം മുൻനിർത്തിയാണ് തീരുമാനമെന്നും അദ്ദേഹം പ്രസ്‌താവനയില്‍ അറിയിച്ചു.