ലണ്ടന്‍: ചെല്‍സിയുടെ പ്രതിരോധ താരം അന്‍റോണിയോ റൂഡിഗര്‍ റയല്‍ മാഡ്രിഡിലേക്ക്. സ്‌പാനിഷ് ക്ലബുമായി റൂഡിഗര്‍ ധാരണയിലെത്തിയതായി പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമ പ്രവര്‍ത്തകനായ ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു. ട്വീറ്റ് പ്രകാരം നാല് വര്‍ഷത്തെ കരാറിലാണ് റൂഡിഗര്‍ റയലിലെത്തുന്നത്.
ഫ്രീ ട്രാന്‍സ്ഫറില്‍ ചെല്‍സിയുടെ പടിയിറങ്ങുന്ന താരം ഇതോടെ 2026 വരെ റയലിനൊപ്പമുണ്ടാവും. ചെല്‍സി വിടുമെന്ന് റൂഡിഗര്‍ വ്യക്തമാക്കിയതിന് പിന്നാലെ അടുത്ത സീസണ്‍ മുതല്‍ താരം ടീമിനൊപ്പമുണ്ടാകില്ലെന്ന് പരിശീലകന്‍ തോമസ് ടുഷ്യല്‍ സ്ഥിരീകരിച്ചിരുന്നു. ബാഴ്‌സലോണ, യുവന്‍റസ്, പിഎസ്‌ജി എന്നീ ടീമുകളും റൂഡിഗര്‍ക്കായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ താരം റയല്‍ തിരഞ്ഞെടുക്കുകയായിരുന്നു.