വെംബ്ലി:എഫ്എ കപ്പ് ഫുട്ബോളിൽ ക്രിസ്റ്റല്‍ പാലസിനെ പരാജയപ്പെടുത്തിയ ചെല്‍സി ഫൈനലിൽ കടന്നു. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ചെല്‍സിയുടെ ജയം. ലോഫ്റ്റസ് ചീക്കും മേസണ്‍ മൗണ്ടുമാണ് ബ്ലൂസിനായി ഗോൾ നേടിയത്.
ആദ്യ പകുതിയിൽ നല്ല അവസരങ്ങൾ ലഭിച്ചത് ക്രിസ്റ്റല്‍ പാലസിനായിരുന്നു. എന്നാൽ അതൊന്നും ലക്ഷ്യത്തിലെത്തിക്കാനാവാതെ നിന്നതോടെ ആദ്യ ഗോൾരഹിതമായി അവസാനിച്ചു. 65-ാം മിനിറ്റിൽ റുബന്‍ ലോഫ്റ്റസ് ചീക്കാണ് ചെല്‍സിയുടെ ആദ്യ ഗോള്‍ സ്വന്തമാക്കിയത്. ആദ്യ ഗോള്‍ പിറന്നതോടെ ചെല്‍സി മത്സരത്തിലെ മേധാവിത്വം കൈക്കകലാക്കി.
ഇതിന്‍റെ ഫലമായി 76-ാം മിനിറ്റിൽ ടിമോ വെര്‍ണറുടെ അസിസ്റ്റില്‍ നിന്ന് മേസണ്‍ മൗണ്ട് ചെല്‍സിയുടെ രണ്ടാം ഗോള്‍ സ്വന്തമാക്കി. ഗോൾ നേടിയതോടെ ചെൽസി കടതൽ അപകടകാരികളായി. പിന്നീട് ഗോളിനായി ക്രിസ്റ്റല്‍ പാലസ് ശക്തമായി പോരാടിയെങ്കിലും ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ മത്സരം 2-0 എന്ന സ്‌കോറിന് അവസാനിക്കുകയായിരുന്നു.
ഇത് തുടർച്ചയായ മൂന്നാം തവണയാണ് ചെൽസി എഫ് എ കപ്പ് ഫൈനലിൽ എത്തുന്നത്. പാലസിനെതിരെ ചെൽസിയുടെ തുടർച്ചയായ പത്താം വിജയമായിരുന്നു ഇത്. മെയ് 14 ന് നടക്കുന്ന ഫൈനലിൽ ലിവർപൂളാണ് ചെൽസിയുടെ എതിരാളിരകൾ.
മാഞ്ചസ്റ്റർ സിറ്റിയെ 3-2 ന് വീഴ്ത്തിയാണ് ലിവർപൂൾ ഫൈനലിൽ കടന്നത്. സാദിയോ മാനെ ഇരട്ടഗോൾ നേടി. ഇബ്രാഹിം കൊനാട്ടെയാണ് ആദ്യഗോൾ നേടിയത്. 47–ാം മിനിറ്റിൽ ജാക്ക് ഗ്രീലിഷിലുടെ ഒന്നു തിരിച്ചടിച്ച സിറ്റിക്കു വേണ്ടി ഇൻജറി ടൈമിൽ ബെർണാഡോ സിൽവ രണ്ടാം ഗോൾ നേടി.