കേരളം

kerala

By

Published : Feb 25, 2022, 2:02 PM IST

ETV Bharat / sports

സിംഗപ്പൂരില്‍ സ്വർണം, ചാനു കോമൺവെൽത്ത് ഗെയിംസിന് യോഗ്യത നേടി

7 മാസങ്ങൾക്ക് ശേഷം വീണ്ടും കളിക്കളത്തിൽ തിരിച്ചെത്തിയ താരം 191 കിലോഗ്രാം ഉയർത്തി എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് സ്വർണം നേടിയത്.

CHANU WINS GOLD IN SINGAPORE  QUALIFIES FOR CWG IN NEW 55KG  SINGAPORE INTERNATIONAL WEIGHTLIFTING CHAMPIONSHIP  BIRMINGHAM CWG 2022  സിംഗപ്പൂരിൽ സ്വർണം നേടി ചാനു  ഇന്ത്യൻ ലിഫ്റ്റർ മീരാഭായ് ചാനു  2022 കോമൺവെൽത്ത് ഗെയിംസിന് യോഗ്യത നേടി
സിംഗപ്പൂരിലെ സ്വർണത്തോടെ ചാനു കോമൺവെൽത്ത് ഗെയിംസിന് യോഗ്യത നേടി

സിംഗപ്പൂർ: 55 കിലോഗ്രാം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ സ്റ്റാർ ലിഫ്റ്റർ മീരാഭായ് ചാനുവിന് സ്വർണം. സിംഗപ്പൂരിൽ നടന്ന ഭാരോദ്വഹന ചാംപ്യൻഷിപ്പിൽ സ്വർണം നേടിയതോടെ താരം 2022 ബിർമിങ്‌ഹാം കോമൺവെൽത്ത് ഗെയിംസിന് യോഗ്യത നേടി.

55 കിലോഗ്രാം ഭാരോദ്വഹനത്തിൽ ആദ്യമായി മത്സരിച്ച ചാനു 191 കിലോഗ്രാം (86 കിലോഗ്രാം+105 കിലോഗ്രാം) ഉയർത്തി എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് സ്വർണത്തിൽ മുത്തമിട്ടത്.

രണ്ടാം സ്ഥാനത്തെത്തിയ ഓസ്‌ട്രേലിയയുടെ ജെസീക്ക സെവാസ്റ്റെങ്കോ ഉയർത്തിയ 167 കിലോഗ്രാം (77 കിലോഗ്രാം + 90 കിലോഗ്രാം) ചാനു ഉയർത്തിയതിനേക്കാൾ 24 കിലോഗ്രാം കുറവാണ്. 165 കിലോഗ്രാം (75 കിലോ+90 കിലോഗ്രാം) ഉയർത്തിയ മലേഷ്യയുടെ എല്ലി കസാൻഡ്ര എംഗൽബെർട്ട് മൂന്നാം സ്ഥാനത്തെത്തി.

ടോക്കിയോ ഒളിമ്പിക്‌സിൽ ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ചരിത്ര വെള്ളി മെഡൽ നേടിയതിനു ശേഷം ചാനുവിന്‍റെ ആദ്യ ചാംപ്യൻഷിപ്പാണിത്. ഡിസംബറിലെ ലോക ചാമ്പ്യൻഷിപ്പിൽ നിന്ന് ചാനു പിന്മാറിയിരുന്നു.

ALSO RAED:താൻ വിരമിച്ചാലും പുതിയ പ്രതിഭകളാൽ ഇന്ത്യൻ ടീം കൂടുതൽ ശക്‌തമാകും : മിതാലി രാജ്

കോമൺ‌വെൽത്ത് റാങ്കിംഗിന്‍റെ അടിസ്ഥാനത്തിൽ 49 കിലോഗ്രാം ഭാരോദ്വഹനത്തിൽ 27 കാരിയായ താരം നേരത്തെ തന്നെ യോഗ്യത നേടിയിട്ടുണ്ട്. എന്നിരുന്നാലും, കോമൺ‌വെൽത്ത് ഗെയിംസിൽ കൂടുതൽ സ്വർണം നേടാനുള്ള ഇന്ത്യയുടെ സാധ്യത വർദ്ധിപ്പിക്കുന്നതിനായി, ചാനു പുതിയ 55 കിലോയിൽ മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സിംഗപ്പൂർ ഇന്‍റർനാഷണൽ വെയ്‌റ്റ്‌ലിഫ്റ്റിംഗ് 2022-ൽ ബർമിംഗ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിനുള്ള യോഗ്യതാ മത്സരമാണ്. ഇപ്പോൾ നടക്കുന്ന ടൂർണമെന്‍റിലെ ഓരോ ഭാരോദ്വഹന വിഭാഗത്തിലെയും മികച്ച എട്ട് ലിഫ്റ്റർമാർ 2022-ലെ കോമൺ‌വെൽത്ത് ഗെയിംസിന് നേരിട്ട് യോഗ്യത നേടും.

ABOUT THE AUTHOR

...view details