ഹൈദരാബാദ്: പരിക്കില്‍ നിന്നും മുക്തയായ ഇന്ത്യന്‍ വനിതാ ഭാരദ്വഹന താരം മീരാഭായ് ചാനു ഒളിമ്പിക് യോഗ്യതാ പട്ടികയില്‍. അന്താരാഷ്‌ട്ര വെയ്‌റ്റ്ലിഫ്റ്റിങ് ഫെഡറേഷന്‍ പ്രഖ്യാപിച്ച ഒളിമ്പിക് യോഗ്യതാ റാങ്ക് പട്ടികയില്‍ മീരാഭായിക്ക് എട്ടാം സ്ഥാനം. 2018-ല്‍ പുറത്ത് പരിക്കേറ്റതിനെ തുടർന്ന് ഏറെ കാലമായി മീരാഭായ് മത്സര രംഗത്ത് നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. കഴിഞ്ഞ വർഷം സെപ്‌റ്റംബറില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ 201 കിലോ ഭാരം ഉയർത്തിയും ഖത്തറില്‍ നടന്ന ഇന്‍റർനാഷണല്‍ കപ്പില്‍ സ്വർണമെഡല്‍ സ്വന്തമാക്കിയും താരം തിരിച്ചുവരവ് നടത്തിയിരുന്നു. ഇതോടെ 49 കിലോവിഭാഗത്തില്‍ 2966.6406 പോയിന്‍റുമായി മീരാഭായി മികച്ച പ്രകടനം കാഴ്‌ച്ചവെച്ചു. 25 വയസുള്ള താരം ഈ വർഷം സ്നാച്ചില്‍ 86 കിലോയും ക്ലീന്‍ ആന്‍റ് ജർക്കില്‍ 113 കിലോയും ഉയർത്തിയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ താരം 199 കിലോയാണ് ഉയർത്തിയത്. അന്ന് ചെറിയ വ്യത്യാസത്തിലാണ് വെങ്കല മെഡല്‍ നഷ്‌ടമായത്.
ഒളിമ്പിക് യോഗ്യതാ റാങ്കിങ്; മീരാഭായ് ചാനുവിന് എട്ടാം സ്ഥാനം - മീരാഭായ് ചാനു വാർത്ത
ഭാരദ്വഹക മീരാഭായ് ചാനു 2018-ല്‍ പരിക്കേറ്റതിനെ തുടർന്ന് ഏറെ കാലമായി മത്സര രംഗത്ത് നിന്നും വിട്ട് നിന്നിരുന്നു
![ഒളിമ്പിക് യോഗ്യതാ റാങ്കിങ്; മീരാഭായ് ചാനുവിന് എട്ടാം സ്ഥാനം Mirabai Chanu Weightlifting Federation Tokyo Olympics ഐഡബ്ല്യൂഎഫ് വാർത്ത മീരാഭായ് ചാനു വാർത്ത ടോക്കിയോ ഒളിമ്പിക്‌സ് വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5580837-218-5580837-1578045385676.jpg)
മീരാഭായ്
ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടുന്നതിന്, 2018 നവംബർ മുതൽ 2020 ഏപ്രിൽ വരെയുള്ള ആറ് മാസത്തിനിടയിലെ മൂന്ന് കാലയളവുകളിലും ഒരു ടൂർണമെന്‍റില്‍ പങ്കെടുക്കണം. ഭാരദ്വോഹനത്തിലെ ഒളിമ്പിക് യോഗ്യതയുമായി ബന്ധപ്പെട്ട് അവസാന പട്ടിക ഈ വർഷം ഏപ്രിലിലാണ് പ്രഖ്യാപിക്കുക.