കേരളം

kerala

ETV Bharat / sports

റയലിന് ലിവര്‍പൂള്‍, ബയേണ്‍ മ്യൂണിക്ക് പിഎസ്‌ജിക്കെതിരെയും ; ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ തീപാറും പോരാട്ടങ്ങള്‍ - യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍

2023 ഫെബ്രുവരി 14 മുതലാണ് ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ആദ്യ പാദ മത്സരങ്ങള്‍ ആരംഭിക്കുന്നത്

Champions League  Champions League round of 16  Champions League round of 16 matches  round of 16 matches  ബയേണ്‍ മ്യൂണിക്ക്  പിഎസ്‌ജി  യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍  ചാമ്പ്യന്‍സ് ലീഗ്
റയലിന് ലിവര്‍പൂള്‍, ബയേണ്‍ മ്യൂണിക്ക് പിഎസ്‌ജിക്കെതിരെ; ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ തീപാറും പോരാട്ടങ്ങള്‍

By

Published : Nov 7, 2022, 7:08 PM IST

നിയോണ്‍ :യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പായി. കഴിഞ്ഞ വര്‍ഷത്തെ ഫൈനലില്‍ ഏറ്റുമുട്ടിയ റയല്‍ മാഡ്രിഡും ലിവര്‍പൂളും ഇക്കൊല്ലം അവസാന പതിനാറില്‍ മുഖാമുഖം വരും. പിഎസ്‌ജിക്കൊപ്പമെത്തുന്ന മെസിക്കും സംഘത്തിനും ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കാണ് എതിരാളി.

2023 ഫെബ്രുവരി 14ന് ക്ലബ് ബ്രുഗെ ബെന്‍ഫിക്ക മത്സരത്തോടെയാണ് പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്. ക്ലബ് ബ്രുഗെയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ആന്‍ഫീല്‍ഡിലാണ് റയല്‍ മാഡ്രിഡ് ലിവര്‍പൂള്‍ ആദ്യ പാദ മത്സരം.

അവസാന പതിനാറില്‍ ആര്‍ പി ലെപ്‌സിഗാണ് ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് എതിരാളി. ആദ്യപാദത്തില്‍ എവേ മത്സരമായിരിക്കും സിറ്റി കളിക്കുക. ഹോം ഗ്രൗണ്ടിലാണ് പിഎസ്‌ജി ബയേണ്‍ മ്യൂണിക്കിനെ ആദ്യം നേരിടുന്നത്.

ചെല്‍സിക്ക് ബൊറൂസിയ ഡോര്‍ട്ട്മുണ്ടാണ് എതിരാളി. ഇന്‍റര്‍ മിലാന്‍ പോര്‍ട്ടോയ്‌ക്കെതിരെയും നപ്പോളി എന്‍ട്രാഷ് ഫ്രാങ്ക്ഫര്‍ട്ടിനെതിരെയും പ്രീക്വാര്‍ട്ടറില്‍ കളിക്കും. ഇറ്റാലിയന്‍ വമ്പന്മാരായ എസി മിലാന് ഇംഗ്ലീഷ് ക്ലബ് ടോട്ടന്‍ഹാമുമായാണ് മത്സരം. ആദ്യ പാദത്തിന് ശേഷം മാര്‍ച്ച് 7 മുതലാണ് പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദ മത്സരങ്ങള്‍ ആരംഭിക്കുന്നത്.

ABOUT THE AUTHOR

...view details