പാരീസ്: ഒരു ഗോളിന് ചാമ്പ്യൻസ് ലീഗ് കിരീടം, ഒരു പോയിന്‍റിന് പ്രീമിയർ ലീഗ് കിരീടം... നഷ്‌ടങ്ങളുടെ വേദനയെന്തെന്ന് ലിവർപൂളിനറിയാം. കരൾ പിളരുന്ന വേദനയുമായി ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച ഫുട്‌ബോൾ ടീം ഈ സീസണിന് വിട പറഞ്ഞു.
നിര്‍ഭാഗ്യങ്ങളില്‍ ലിവര്‍പൂളിന്‍റെ കണ്ണീര്‍; തിരിച്ച് വരുമെന്ന് ക്ലോപ്പ് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയന്‍ മാഡ്രിഡിനെതിരെ ഏക പക്ഷീയമായ ഒരു ഗോളിനാണ് യര്‍ഗന്‍ ക്ലോപ്പിന്‍റെ സംഘം കീഴടങ്ങിയത്. മത്സരത്തിന്‍റെ 59-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിന്‍റെ ഗോളാണ് ലിവര്‍പൂളിന്‍റെ ഹൃദയം തകര്‍ത്തത്. റയലിനെതിരെ 54 ശതമാനവും പന്ത് കൈവശം വെച്ച ഇംഗ്ലീഷ് വമ്പന്മാര്‍ ഒമ്പത് ഷോട്ടുകളാണ് ഓണ്‍ ടാര്‍ഗറ്റിലേക്ക് തൊടുത്തത്.
എന്നാല്‍ ഗോള്‍ബാറിന് കീഴെ അമാനുഷികനായി നിന്ന ഗോള്‍ കീപ്പര്‍ തിബോ കോർട്ടോയെ കീഴടക്കാന്‍ ക്ലോപ്പിന്‍റെ സംഘത്തിന് കഴിഞ്ഞില്ല. വെറും രണ്ട് ഷോട്ടുകള്‍ മാത്രമാണ് ഓണ്‍ ടാര്‍ഗറ്റിലേക്ക് തൊടുക്കാന്‍ റയലിന് സാധിച്ചതെന്നെന്ന കണക്കുകള്‍ തന്നെ ക്ലോപ്പിന്‍റെയും സംഘത്തിന്‍റേയും നിര്‍ഭാഗ്യത്തിന്‍റെ വ്യാപ്‌തിയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്.
നിര്‍ഭാഗ്യങ്ങളില്‍ ലിവര്‍പൂളിന്‍റെ കണ്ണീര്‍; തിരിച്ച് വരുമെന്ന് ക്ലോപ്പ് സീസണില്‍ ക്ലോപ്പിന്‍റെ തന്ത്രങ്ങള്‍ക്കൊപ്പം മുഹമ്മദ് സലാ, സാദിയോ മാനേ, ഫാബിഞ്ഞോ, ലൂയിസ് ഡിയാസ്, റോബർട്ടോ ഫിർമിനോ, വാന്‍ ഡൈക്ക്, കൊനാറ്റേ തുടങ്ങിയ താരങ്ങള്‍ കളം വാണപ്പോള്‍ എതിരാളികളുടെ നെഞ്ചിടിപ്പ് കൂട്ടാന്‍ ലിവര്‍പൂളിനായി. സീസണില്‍ കളിച്ച 63 മത്സരങ്ങളില്‍ വെറും നാല് തോല്‍വികള്‍ മാത്രാണ് ലിവര്‍പൂള്‍ വഴങ്ങിയത്. ഇതിനിടെ എഫ്എ കപ്പും ലീഗ് കപ്പും ഷെല്‍ഫിലെത്തിക്കാനും റെഡ്‌സിന് കഴിഞ്ഞു. എന്നാല്‍ പ്രീമിയര്‍ ലീഗിന് പിന്നാലെ കൈവിട്ട ചാമ്പ്യന്‍സ് ലീഗ് കിരീടവും ക്ലോപ്പിനും സംഘത്തിനും കണ്ണീരാവുകയാണ്.
നിര്‍ഭാഗ്യങ്ങളില്‍ ലിവര്‍പൂളിന്‍റെ കണ്ണീര്‍; തിരിച്ച് വരുമെന്ന് ക്ലോപ്പ് "അവർ ഒരു ഗോൾ നേടി, ഞങ്ങൾ ചെയ്തില്ല. അതാണ് ഫുട്ബോൾ ലോകത്തിലെ ഏറ്റവും എളുപ്പമുള്ള വിശദീകരണം. ഗോൾകീപ്പർ മാൻ ഓഫ് ദ മാച്ച് ആകുമ്പോൾ, എതിര്‍ ടീമിന് എന്തോ കുഴപ്പം സംഭവിച്ചിരിക്കുന്നു" റയലിനെതിരായ മത്സരത്തിന് പിന്നാലെ ക്ലോപ്പിന്‍റെ വാക്കുകളാണിത്.
കളിക്കളത്തിലെ മോശം പ്രകടനമല്ല, മറിച്ച് നിര്‍ഭാഗ്യമാണ് സംഘത്തിന് വിനയാവുന്നതെന്നതിലേക്ക് തന്നെയാവാം ക്ലോപ്പും ഈ വാചകങ്ങളിലൂടെ വ്യക്തമാക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ വലിയ തിരിച്ചടികളോട് എങ്ങനെ പ്രതികരിക്കണമെന്ന് ലിവർപൂളിന് അറിയാമെന്നാണ് ചരിത്രം. 2018 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയലിനോടേറ്റ തോല്‍വിക്ക്, അടുത്ത വർഷം കിരീടം നേടിയാണ് സംഘം മറപടി നല്‍കിയത്. ഇതോടെ അടുത്ത സീസണില്‍ കൂടുതല്‍ ശക്തിയോടെ ക്ലോപ്പും സംഘവും തിരിച്ചുവരുമെന്നുറപ്പാണ്.
നിര്‍ഭാഗ്യങ്ങളില്‍ ലിവര്‍പൂളിന്‍റെ കണ്ണീര്‍; തിരിച്ച് വരുമെന്ന് ക്ലോപ്പ് ഈ ആത്മവിശ്വാസം അദ്ദേഹത്തിന്‍റെ വാക്കുകളിലുമുണ്ട്. അടുത്ത ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ നടക്കുന്ന ഇസ്താംബുളില്‍ ടീമിനായി ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്യാന്‍ അദ്ദേഹം പറഞ്ഞു കഴിഞ്ഞു. “ഞങ്ങൾ വീണ്ടും വരുമെന്ന ശക്തമായ തോന്നൽ എനിക്കുണ്ട്. ഒരുമിച്ച് ഒരു മികച്ച സംഘമാണിത്. അടുത്ത സീസണിലും ഞങ്ങൾക്ക് ഒരു മികച്ച ടീമുണ്ടാകും. ഞങ്ങൾ വീണ്ടും വരും. അടുത്ത സീസണിൽ എവിടെയാണ്? ഇസ്താംബുൾ? ഹോട്ടൽ ബുക്ക് ചെയ്യൂ!" ക്ലോപ്പ് പറഞ്ഞു.