കേരളം

kerala

ETV Bharat / sports

UCL: ചാമ്പ്യൻസ് ലീഗില്‍ ചെല്‍സിക്ക് ജയം, യുവന്‍റസിന് സമനില - Chelsea won over Lille

ഫ്രഞ്ച് ലീഗ് ചാമ്പ്യൻമാരായ ലില്ലെയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ചെല്‍സി തോല്‍പ്പിച്ചത്. അതേസമയം വിയ്യറയല്‍ - യുവന്‍റസ് മത്സരം ഗോൾരഹിത സമനിലയില്‍ അവസാനിച്ചു.

uefa champions league 2022  യുവേഫ ചാംപ്യന്‍സ് ലീഗ്  Chelsea vs losc lille  ചെല്‍സിക്ക് ജയം  ചെല്‍സി vs ഒളിംപിക് ലില്ലെ  juventus vs villareal fc  വിയ്യറയല്‍ - യുവന്‍റസ്  യുവന്‍റസിന് സമനില  Juventus drew with Villareal  Chelsea won over Lille  ലില്ലെയെ കീഴടക്കി ചെല്‍സി
UCL: ലില്ലെയെ കീഴടക്കി ചെല്‍സി, യുവന്‍റസിന് സമനില

By

Published : Feb 23, 2022, 12:42 PM IST

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറിലെ ആദ്യ പാദ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിക്ക് ജയം. ഫ്രഞ്ച് ലീഗ് ചാമ്പ്യൻമാരായ ഒളിംപിക് ലില്ലെയെ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ചെല്‍സി തോല്‍പ്പിച്ചത്. അതേസമയം വിയ്യറയല്‍ യുവന്‍റസിനെ സമനിലയില്‍ തളച്ചു.

ഫ്രഞ്ച് ചാമ്പ്യന്മാര്‍ക്കെതിരെ ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജില്‍ അനായാസ ജയമാണ് ചെല്‍സി സ്വന്തമാക്കിയത്. മത്സരത്തിലുടനീളം ചെല്‍സിയുടെ ആധിപത്യമായിരുന്നു. 8-ാം മിനിറ്റില്‍ ഹക്കീം സീയെച്ചിന്‍റെ കോര്‍ണറില്‍ നിന്നും ഹാവെര്‍ട്‌സാണ് ചെല്‍സിക്കായി ആദ്യ ഗോള്‍ നേടിയത്.

ഗോള്‍ നേടിയിട്ടും ചെല്‍സി ആക്രമണം തുടര്‍ന്നു. ആദ്യ പകുതിയില്‍ മറ്റൊരു ഗോള്‍ കൂടി നേടാന്‍ ചെല്‍സിക്ക് സാധിച്ചില്ല. 63-ാം മിനിറ്റില്‍ മധ്യനിരയില്‍ പന്തുമായി മുന്നേറി എന്‍ഗോളോ കാന്‍റെ നല്‍കിയ പാസ് യുഎസ് താരം പുലിസിച്ച് വലയിലെത്തിക്കുകയായിരുന്നു. മാര്‍ച്ച് 17ന് ലില്ലെയുടെ ഹോം ഗ്രൗണ്ടിലാണ് രണ്ടാംപാദ മത്സരം.

വിയ്യാറയല്‍-യുവന്‍റസ് മത്സരം സമനിലയില്‍

വിയ്യറയല്‍ - യുവന്‍റസ് മത്സരം ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. വിയ്യാറയലിന്‍റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 32-ാം സെക്കന്‍റിൽ തന്നെ യുവന്‍റസ് ലീഡെടുത്തു. സെര്‍ബിയന്‍ താരം ഡുസന്‍ വ്ലാ‌ഹോവിച്ചാണ് വലകുലുക്കിയത്.

വിയ്യാറയലിന് സമനില ഗോള്‍ നേടാന്‍ രണ്ടാം പകുതി വരെ കാത്തിരിക്കേണ്ടി വന്നു. 66-ാം മിനിറ്റില്‍ ഡാനി പറേജോയാണ് ഗോള്‍ നേടിയത്. മാർച്ച് 17ന് യുവന്‍റസിന്‍റെ ഗ്രൗണ്ടിലാണ് രണ്ടാംപാദ മത്സരം.

ALSO READ:ISL | ഈസ്റ്റ് ബംഗാളിനെ കീഴടക്കി ; ബ്ലാസ്‌റ്റേഴ്‌സിനെ മറികടന്ന് മുംബൈ ആദ്യ നാലില്‍

ABOUT THE AUTHOR

...view details