കേരളം

kerala

ETV Bharat / sports

നിങ്ങള്‍ക്ക് മെസിയെ അറിയില്ല, ഒരു ലോക്കര്‍ റൂമില്‍ എന്താണ് സംഭവിക്കുന്നതെന്ന് ധാരണ വേണം; മെക്‌സിക്കന്‍ ബോക്‌സറോട് സെസ്‌ക് ഫാബ്രിഗാസ്

മെക്‌സിക്കന്‍ ജഴ്‌സിയോട് അനാദരവ് കാട്ടിയെന്നാരോപിച്ച് അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് നേരെ ഭീഷണി ഉയര്‍ത്തിയ ബോക്‌സര്‍ കാനെലോ അൽവാരസിന് മറുപടിയുമായി സെസ്‌ക് ഫാബ്രിഗാസ്.

Cesc Fabregas Responds to Canelo Alvarez  Cesc Fabregas twitter  Canelo Alvarez  Lionel Messi  Lionel Messi Mexico Jersey controversy  qatar world cup  FIFA world cup 2022  മെസിയെ പിന്തുണച്ച് സെസ്‌ക് ഫാബ്രിഗാസ്  ലയണല്‍ മെസി  സെസ്‌ക് ഫാബ്രിഗാസ്  കാനെലോ അൽവാരസ്  മെസിക്ക് ഭീഷണിയുമായി മെക്‌സിക്കന്‍ ബോക്‌സര്‍  ഖത്തര്‍ ലോകകപ്പ്
നിങ്ങള്‍ക്ക് മെസിയെ അറിയില്ല, ഒരു ലോക്കര്‍ റൂമില്‍ എന്താണ് സംഭവിക്കുന്നതെന്ന് ധാരണ വേണം; മെക്‌സിക്കന്‍ ബോക്‌സറോട് സെസ്‌ക് ഫാബ്രിഗാസ്

By

Published : Nov 29, 2022, 11:43 AM IST

ദോഹ:മെക്‌സിക്കന്‍ ബോക്‌സര്‍ കാനെലോ അൽവാരസിന്‍റെ ഭീഷണി നേരിടുന്ന അര്‍ജന്‍റൈന്‍ നായകന്‍ ലയണല്‍ മെസിയെ പിന്തുണച്ച് മുന്‍ സ്‌പാനിഷ്‌ താരം സെസ്‌ക് ഫാബ്രിഗാസ്. അര്‍ജന്‍റീന-മെക്‌സിക്കോ മത്സരത്തിന് ശേഷം ഡ്രസിങ് റൂമില്‍വച്ച് മെക്‌സിക്കോയുടെ ജഴ്‌സി മെസി ചവിട്ടിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ മെസി തങ്ങളുടെ ജഴ്‌സിയും പതാകയും ഉപയോഗിച്ച് തറ വൃത്തിയാക്കിയെന്നും തന്‍റെ മുന്നില്‍ പെടാതിരിക്കാന്‍ അവന്‍ ദൈവത്തോട് പ്രാര്‍ഥിക്കട്ടെയെന്നുമാണ് കാനെലോ അൽവാരസ് ട്വീറ്ററിലൂടെ ഭീഷണി ഉയര്‍ത്തിയത്.

ഈ വിഷയത്തിലാണ് സ്‌പാനിഷ്‌ ക്ലബില്‍ മെസിയുടെ സഹ താരം കൂടിയായിരുന്ന ഫാബ്രിഗാസ് തന്‍റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. അൽവാരസിന് മെസിയെ അറിയില്ലെന്നും ഒരു മത്സരത്തിന് ശേഷം ഡ്രസിങ്‌ റൂമില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കണമെന്നും ഫാബ്രിഗാസ് ട്വിറ്ററില്‍ കുറിച്ചു. കാനലോ അല്‍വാരസിന്‍റെ ട്വീറ്റ് ഷെയര്‍ ചെയ്‌തുകൊണ്ടാണ് ഫാബ്രിഗാസിന്‍റെ മറുപടി.

"നിങ്ങള്‍ക്ക് ആ വ്യക്തിയെ (മെസിയെ)അറിയില്ല. അല്ലെങ്കില്‍ ഒരു ലോക്കർ റൂം എങ്ങനെ പ്രവർത്തിക്കുന്നുവെന്നോ ഒരു ഗെയിമിന് ശേഷം എന്താണ് സംഭവിക്കുന്നതെന്നോ നിങ്ങൾക്ക് മനസിലാകുന്നില്ല.

മത്സരത്തിന് ശേഷം എല്ലാ ടി-ഷര്‍ട്ടുകളും, അത് നമ്മള്‍ സ്വയം ധരിക്കുന്നവയാണെങ്കിലും തറയിലിടുന്നത് അലക്കാന്‍ പാകത്തിനായിരിക്കും. പ്രത്യേകിച്ച് ഒരു പ്രധാന വിജയം ആഘോഷിക്കുമ്പോള്‍ നമ്മള്‍ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കില്ല", സെസ്‌ക് ഫാബ്രിഗാസ് ട്വീറ്റില്‍ വ്യക്തമാക്കി.

അതേസമയം മെക്‌സിക്കോയ്‌ക്കെതിരായ മത്സരത്തിലെ വിജയാഘോഷത്തിനിടെ ലോക്കര്‍ റൂമില്‍ തറയില്‍ കിടക്കുന്ന ഒരു തുണി മെസി കാലുകൊണ്ട് നീക്കിവയ്‌ക്കുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഇത് മെക്‌സിക്കോയുടെ ജഴ്‌സിയാണെന്നാണ് ഒരു കൂട്ടര്‍ വാദിക്കുന്നത്. എന്നാല്‍ ചവിട്ടാതിരിക്കാന്‍ മെസി ജഴ്‌സി മാറ്റിവയ്‌ക്കുന്നതാവാം ഇതെന്ന മറുവാദവുമുണ്ട്.

Also read:'ഞാന്‍ നേരിട്ട് കാണാതിരിക്കാന്‍ മെസി ദൈവത്തോട് പ്രാര്‍ഥിക്കട്ടെ' ; ജഴ്‌സി വിവാദത്തില്‍ അര്‍ജന്‍റൈന്‍ നായകന് ഭീഷണി

ABOUT THE AUTHOR

...view details