ന്യൂഡല്‍ഹി : ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ ) പ്രസിഡന്‍റ് നരീന്ദർ ബത്രയ്‌ക്കെതിരെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ട് സിബിഐ. ബത്രയോടൊപ്പം ഹോക്കി ഇന്ത്യയിലെ ചില ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
പരാതികള്‍ ലഭിച്ചതിനെത്തുടർന്നാണ് വിഷയത്തിൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് മുതിർന്ന സിബിഐ ഉദ്യോഗസ്ഥൻ വാര്‍ത്താഏജന്‍സിയായ എഎൻഐയോട് പ്രതികരിച്ചു. ബത്രയുടെ വ്യക്തിഗത ആവശ്യങ്ങള്‍ക്കായി ഹോക്കി ഇന്ത്യയുടെ ഏകദേശം 35 ലക്ഷം രൂപയുടെ ഫണ്ട് ചെലവഴിച്ചതായാണ് പരാതിയിൽ ആരോപിക്കുന്നത്.