മാഡ്രിഡ് : മാഡ്രിഡ് ഓപ്പൺ ടെന്നിസ് ടൂര്‍ണമെന്‍റിലെ കുതിപ്പ് തുടര്‍ന്ന് സ്‌പാനിഷ് സെന്‍സേഷന്‍ കാർലോസ് അൽകാരസ്. ടൂര്‍ണമെന്‍റിന്‍റെ സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരമായ നൊവാക് ജോക്കോവിച്ചിനെ കീഴടക്കിയ 19കാരന്‍ ഫൈനലുറപ്പിച്ചു.
ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ജോക്കോ അല്‍കാരസിന് മുന്നില്‍ കീഴടങ്ങിയത്. ആദ്യ സെറ്റ് നഷ്‌ടപ്പെട്ട അൽകാരസ് പിന്നില്‍ നിന്നാണ് പൊരുതിക്കയറിയത്. സ്‌കോര്‍: 6-7(5), 7-5, 7-6(5).ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ റാഫേല്‍ നദാലിനേയാണ് അൽകാരസ് കീഴടക്കിയത്.