ബ്യൂണസ് ഐറിസ്: അർജന്‍റീന ഓപ്പൺ ടെന്നീസ് കിരീടം സ്പാനിഷ് കൗമാര താരം കാർലോസ് അൽകാരാസിന്. ഫൈനലില്‍ ബ്രിട്ടീഷ് താരം കാമറൂൺ നോറിയെയാണ് കാർലോസ് അൽകാരാസ് കീഴടക്കിയത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് 6-3, 7-5 എന്ന സ്‌കോറിനാണ് സ്‌പാനിഷ് താരത്തിന്‍റെ വിജയം.
തിരിച്ച് വരവ് ഗംഭീരമാക്കി കാർലോസ് അൽകാരാസ്; അർജന്‍റീന ഓപ്പണില്‍ കിരീടം - അർജന്‍റീന ഓപ്പൺ
അർജന്‍റീന ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ ബ്രിട്ടീഷ് താരം കാമറൂൺ നോറിയെ കീഴടക്കി സ്പാനിഷ് താരം കാർലോസ് അൽകാരാസ്.
കഴിഞ്ഞ വര്‍ഷത്തെ യുഎസ് ഓപ്പണിന് ശേഷം 19കാരന്‍റെ ആദ്യ കിരീടമാണിത്. പരിക്കിനെ തുടര്‍ന്ന് സീസണ്‍ ഓപ്പണറായ ഓസ്‌ട്രേലിയൻ ഓപ്പണില്‍ കളിക്കാന്‍ അല്‍ക്കാരസിന് കഴിഞ്ഞിരുന്നില്ല. മെബല്‍ബണില്‍ നൊവാക് ജോക്കോവിച്ച് കിരീടമുയര്‍ത്തിയതോടെ ലോക ഒന്നാം നമ്പറായിരുന്ന അൽകാരാസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.
പരിക്കിനെ തുടര്‍ന്നുള്ള ഇടവേളയ്‌ക്ക് ശേഷം തിരിച്ചെത്തുന്ന അല്‍കാരസിന്‍റെ ഈ വര്‍ഷത്തെ ആദ്യ ടൂര്‍ണമെന്‍റായിരുന്നു അർജന്‍റീന ഓപ്പൺ. കളിമണ്‍ കോര്‍ട്ടിലെ കിരീടത്തുടക്കം വലിയ ആത്മവിശ്വാസമാവും താരത്തിന് നല്‍കുക. റിയോ ഓപ്പണിൽ കിരീടം നിലനിർത്താനാണ് അൽകാരാസ് ഇനി ഇറങ്ങുക.