ലണ്ടന്‍ :കറബാവോ കപ്പ് (Carabao Cup / EFL Cup) ഒന്നാം പാദ സെമി മത്സരം ജയിച്ച് ഇംഗ്ലീഷ് വമ്പന്മാരായ ലിവര്‍പൂള്‍ (Liverpool). ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ പ്രീമിയര്‍ ലീഗ് ക്ലബ് ഫുള്‍ഹാമിനെയാണ് (Fulham) ലിവര്‍പൂള്‍ തകര്‍ത്തത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മത്സരത്തില്‍ ചെമ്പടയുടെ വിജയം (Liverpool vs Fulham EFL Cup Semi Final 1st Leg Result).
കര്‍ട്ടിസ് ജോണ്‍സും (Curtis Jones) കോഡി ഗാപ്കോയുമാണ് (Cody Gapko) ആതിഥേയരായ ലിവര്‍പൂളിനായി ഗോളുകള്‍ നേടിയത്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു ലിവര്‍പൂള്‍ മത്സരം തിരിച്ചുപിടിച്ചത്. രണ്ടാം പകുതിയിലായിരുന്നു അവരുടെ രണ്ട് ഗോളും പിറന്നത്.
സൂപ്പര്‍ താരം മുഹമ്മദ് സലായില്ലാതെയാണ് ഫുള്‍ഹാമിനെതിരായ ഒന്നാം പാദ സെമി ഫൈനല്‍ പോരാട്ടത്തില്‍ ലിവര്‍പൂള്‍ പന്ത് തട്ടാനിറങ്ങിയത്. എങ്കിലും, എതിരാളികള്‍ക്ക് മേല്‍ വ്യക്തമായ ആധിപത്യം സ്ഥാപിച്ചെടുക്കാന്‍ ലിവര്‍പൂളിനായി. എന്നാല്‍, ലിവര്‍പൂളിനെ മത്സരത്തില്‍ ഞെട്ടിച്ച ശേഷമായിരുന്നു ഫുള്‍ഹാം കീഴങ്ങിയത്.
ആദ്യ മിനിറ്റുകളില്‍ ലിവര്‍പൂളായിരുന്നു ആക്രമണങ്ങള്‍ കൂടുതല്‍ നടത്തിയതെങ്കിലും ഗോള്‍ അടിച്ചത് ഫുള്‍ഹാമായിരുന്നു. 19-ാം മിനിറ്റിലാണ് അവര്‍ ആന്‍ഫീല്‍ഡിനെ നിശബ്ദമാക്കിയത്. വില്ല്യന് (Willian) ആയിരുന്നു സന്ദര്‍ശകരുടെ ഗോള്‍ സ്കോറര്‍.