കാറബാവോ കപ്പ് സെമി ഫൈനലിൽ ലിവര്‍പൂൾ ആഴ്‌സണല്‍ മത്സരം സമനിലയില്‍. മത്സരത്തിന്‍റെ 24-ാം മിനിട്ടിൽ തന്നെ പത്ത് പേരുമായി ചുരുങ്ങിയിട്ടും മികച്ച പ്രകടനം കാഴ്‌ചവെച്ചാണ് കരുത്തരായ ലിവർപൂളിനെ ആഴ്‌സണൽ ഗോൾ രഹിത സമനിലയിൽ തളച്ചത്.
24-ാം മിനിട്ടിൽ ലിവര്‍പൂള്‍ താരം തിയാഗോ ജോട്ടയെ ഫൗള്‍ ചെയ്തതിനാണ് ആഴ്‌സണൽ താരം ഗ്രാനിറ്റ് ഷാക്കക്ക് ചുവപ്പ് കാർഡ് ലഭിച്ചത്. പത്ത് പേരായി ചുരുങ്ങിയിട്ടും വിട്ടുകൊടുക്കാൻ ആഴ്‌സണൽ തയ്യാറായിരുന്നില്ല. പ്രതിരോധതാരം ബെന്‍ വൈറ്റിന്‍റെ തകര്‍പ്പന്‍ പ്രകടനമാണ് ആഴ്‌സനലിന് തുണയായത്.