കേരളം

kerala

ETV Bharat / sports

ലാ ലിഗ | ക്യാംപ് നൗവിൽ ബാഴ്‌സയെ അട്ടിമറിച്ച് കാഡിസ്, ലീഗിൽ അപരാജിത കുതിപ്പിന് അന്ത്യം - laliga match results

ലൂക്കാസ് പെരസ് ആണ് കാ‍ഡിസിന്‍റെ ഗോൾ നേടിയത്

Lucas Perez  Barcelona vs Cadiz  ബാഴ്‌സലോണ vs കാ‍ഡിസ്  ലാ ലിഗ 2022  laliga 2022  ലാ ലിഗ | ക്യാംമ്പ് നൗവിൽ ബാഴ്‌സയെ അട്ടിമറിച്ച് കാഡിസ്, ലീഗിൽ അപരാജിത കുതിപ്പിന് അന്ത്യം  സ്‌പാനിഷ്‌ ലീഗിലും ബാഴ്‌സലോണയ്‌ക്ക് തിരിച്ചടി.  31 മത്സരങ്ങളിൽ 60 പോയിന്‍റുമായി ലീഗിൽ രണ്ടാം സ്ഥാനത്താണ് ബാഴ്സലോണ  ലൂക്കാസ് പെരസ് ആണ് കാ‍ഡിസിന്‍റെ ഗോൾ നേടിയത്  കാഡിസിനെതിരെ ബാഴ്‌സലോണയ്‌ക്ക് ഞെട്ടിക്കുന്ന തോൽ‌വി  laliga point table  laliga updates  laliga match results  barcelona todays match
ലാ ലിഗ | ക്യാംമ്പ് നൗവിൽ ബാഴ്‌സയെ അട്ടിമറിച്ച് കാഡിസ്, ലീഗിൽ അപരാജിത കുതിപ്പിന് അന്ത്യം

By

Published : Apr 19, 2022, 10:33 AM IST

ക്യാംമ്പ് നൗ: യൂറോപ്പ ലീഗ് ക്വാർട്ടിറിൽ ഫ്രാങ്ക്ഫർട്ടിനോട് പരാജയപ്പെട്ടതിന് പിന്നാലെ സ്‌പാനിഷ്‌ ലീഗിലും ബാഴ്‌സലോണയ്‌ക്ക് തിരിച്ചടി. ലീഗിൽ തരം താഴ്ത്തൽ മേഖലയ്ക്കു തൊട്ടടുത്തു നിൽക്കുന്ന കാഡിസിനെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്‌സലോണ സ്വന്തം മൈതാനത്തു തോൽവി വഴങ്ങിയത്. 48-ാം മിനിറ്റിൽ ലൂക്കാസ് പെരസ് ആണ് കാ‍ഡിസിന്‍റെ ഗോൾ നേടിയത്.

തോൽവിയോടെ ലീഗിൽ 7 മത്സരങ്ങളുടെ വിജയ കുതിപ്പിനാണ് അവസാനമായത്. 75 ശതമാനം സമയവും ബാഴ്‌സലോണ പന്ത് കൈവശം വച്ച മത്സരത്തിൽ അവസരങ്ങൾ സൃഷ്‌ടിക്കുന്നതിൽ കാഡിസ് ബാഴ്‌സലോണക്ക് അത്ര പിന്നിൽ ആയിരുന്നില്ല. പെഡ്രി, പിക്വ, അറോഹോ തുടങ്ങിയ താരങ്ങളില്ലാതെ ഇറങ്ങിയ ബാഴ്‌സലോണ മത്സരത്തിന്‍റെ ആദ്യ പകുതിയിൽ നിറം മങ്ങിയ പ്രകടനമാണ് പുറത്തെടുത്തത്.

ALSO READ:ലാ ലിഗ: സെവിയ്യക്കെതിരെ ഗംഭീര തിരിച്ചുവരവ്, റയൽ ലാ ലിഗ കിരീടത്തിനരികെ

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് ബാഴ്‌സയെ ഞെട്ടിച്ച ഗോൾ വന്നത്. സോബ്രിനോയുടെ ഹെഡറും ഷോട്ടും ഡബിൾ സേവിലൂടെ ടെർ സ്റ്റെഗൻ രക്ഷപ്പെടുത്തി. പിന്നാലെ വന്ന റീ ബൗണ്ടിൽ നിന്നുമാണ് ലൂകാസ് പെരസ് വലകുലുക്കിയത്.

കാഡിസിനെതിരെ തോൽവി വഴങ്ങിയെങ്കിലും ബാഴ്‌സലോണ ലീഗിൽ രണ്ടാം സ്ഥാനത്തു തന്നെ തുടരുന്നു. 31 മത്സരങ്ങളിൽ നിന്നും 60 പോയിന്‍റാണ് ബാഴ്‌സയ്‌ക്കുള്ളത്. 32 കളികളില്‍ 75 പോയിന്‍റുമായി റയൽ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്.

ABOUT THE AUTHOR

...view details