കേരളം

kerala

ETV Bharat / sports

ലോക ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പ്: അർജുൻ-കപില സഖ്യത്തിന്‍റെ ജൈത്ര യാത്രയ്‌ക്ക് വിരാമം - ധ്രുവ് കപില

ലോക ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പ് പുരുഷ ഡബിള്‍സിന്‍റെ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ ധ്രുവ് കപില-എംആർ അർജുൻ സഖ്യത്തിന് തോല്‍വി.

BWF World Championships  MR Arjun  Dhruv Kapila  ലോക ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പ്  ധ്രുവ് കപില  എംആർ അർജുൻ
ലോക ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പ്: അർജുൻ-കപില സഖ്യത്തിന്‍റെ ജൈത്ര യാത്രയ്‌ക്ക് വിരാമം

By

Published : Aug 26, 2022, 9:57 AM IST

ടോക്കിയോ: ലോക ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പില്‍ ഇന്ത്യയുടെ ധ്രുവ് കപില-എംആർ അർജുൻ സഖ്യത്തിന്‍റെ കുതിപ്പ് അവസാനിച്ചു. പുരുഷ ഡബിള്‍സിന്‍റെ ക്വാര്‍ട്ടറില്‍ ഇന്തോനേഷ്യയുടെ ഹെന്ദ്ര സെറ്റിയാവ-മുഹമ്മദ് അഹ്‌സൻ സഖ്യത്തോട് ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെട്ടു.

29 മിനിട്ട് മാത്രം നീണ്ട് നിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അർജുൻ–കപില സഖ്യത്തിന്‍റെ തോല്‍വി. മൂന്ന് തവണ ലോക ചാമ്പ്യന്മാരായ ഇന്തോനേഷ്യന്‍ താരങ്ങള്‍ക്കെതിരെ ആദ്യ സെറ്റില്‍ കാര്യമായ വെല്ലുവിളിയാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കഴിഞ്ഞില്ല.

രണ്ടാം സെറ്റില്‍ പൊരുതി നോക്കിയെങ്കിലും ഹെന്ദ്രയും അഹ്‌സനും കീഴടങ്ങാതിരുന്നതോടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് മത്സരവും നഷ്‌ടമായി. സ്‌കോര്‍: 8-21, 14-21.

അതേസമയം പ്രീ ക്വാര്‍ട്ടറില്‍ സിങ്കപ്പൂരിന്‍റെ ടെറി ഹീയെ-ലൊ കീൻ ഹീന്‍ സഖ്യത്തെ കീഴടക്കിയാണ് അർജുൻ–കപില സഖ്യം ക്വാര്‍ട്ടറിനെത്തിയത്. മൂന്ന് സെറ്റ് നീണ്ട കനത്ത പോരാട്ടത്തിനൊടുവിലായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ ജയിച്ച് കയറിയത്. സ്‌കോര്‍: 18-21, 21-15, 21-16.

ABOUT THE AUTHOR

...view details