മക്കാവു : കനത്ത കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഹോങ്കോങ് ഓപ്പൺ 2022 (സൂപ്പർ 500), മക്കാവു ഓപ്പൺ 2022 (സൂപ്പർ 300) എന്നീ ബാഡ്‌മിന്‍റണ്‍ ടൂർണമെന്‍റുകൾ റദ്ദാക്കി. അന്താരാഷ്ട്ര ബാഡ്‌മിന്‍റണ്‍ സംഘടനയായ ബി.ഡബ്ല്യു.എഫാണ് ടൂര്‍ണമെന്‍റ് റദ്ദാക്കിയതായി അറിയിച്ചത്. മത്സരം ഇനി നടത്തുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
കൊവിഡ് വ്യാപനം : ഹോങ്കോങ്, മക്കാവു ഓപ്പണുകൾ റദ്ദാക്കി ബാഡ്‌മിന്‍റൺ വേൾഡ് ഫെഡറേഷൻ - ബിഡബ്ല്യുഎഫ്
നവംബർ 1 മുതൽ 6 വരെ മാക്കാവു ഓപ്പണും നവംബർ 8 മുതൽ 13 വരെ ഹോങ്കോങ് ഓപ്പണും നടത്താനാണ് ബാഡ്‌മിന്‍റൺ വേൾഡ് ഫെഡറേഷൻ തീരുമാനിച്ചിരുന്നത്
നവംബർ 1 മുതൽ 6 വരെ മാക്കാവു ഓപ്പണും നവംബർ 8 മുതൽ 13 വരെ ഹോങ്കോങ് ഓപ്പണും നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഹോങ്കാങ്ങിലും മക്കാവുവിലും കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ താരങ്ങളുടേയും മറ്റുള്ളവരുടേയും സുരക്ഷ കണക്കിലെടുത്ത് മത്സരം റദ്ദാക്കാൻ തീരുമാനിക്കുകയായിരുന്നു.
നിലവില്‍ ജപ്പാന്‍ ഓപ്പണ്‍ ടൂര്‍ണമെന്‍റാണ് ബാഡ്‌മിന്‍റൺ വേൾഡ് ഫെഡറേഷന്‍റെ നേതൃത്വത്തില്‍ നടക്കുന്നത്. ഹോങ് കോങ് ഓപ്പണ്‍ റദ്ദാക്കിയതിനാല്‍ അടുത്ത ടൂര്‍ണമെന്‍റ് യൂറോപ്പിലായിരിക്കും നടക്കുക. ഡെന്മാര്‍ക്ക്, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലും ബി.ഡബ്ല്യു.എഫ് ടൂര്‍ണമെന്‍റുകള്‍ നടത്തും.