കേരളം

kerala

ETV Bharat / sports

ഒരു മണിക്കൂറില്‍ ബയേണിന്‍റെ വലയില്‍ അഞ്ച് ഗോളുകള്‍; വമ്പന്‍ വിജയവുമായി ഫ്രാങ്ക്ഫര്‍ട്ട് - ബുണ്ടസ് ലീഗ ബയേണ്‍ മ്യൂണിക് തോല്‍വി

Bayern Munich vs Eintracht Frankfurt Highlights: ബുണ്ടസ് ലീഗയില്‍ ഫ്രാങ്ക്ഫര്‍ട്ടിനോട് ഒന്നിനെതിരെ അഞ്ച് ഗോള്‍ക്ക് തോറ്റ് ബയേണ്‍ മ്യൂണിക്.

Bayern Munich vs Eintracht Frankfurt Highlights  Bayern Munich  Eintracht Frankfurt  Bayern Munich Bundesliga Point Table  Eric Junior Dina Ebimbe  എറിക് ജൂനിയര്‍ ദിന എബിംബെ  ബയേണ്‍ മ്യൂണിക് vs ഫ്രാങ്ക്ഫര്‍ട്ട്  ബുണ്ടസ് ലീഗ ബയേണ്‍ മ്യൂണിക് തോല്‍വി  ബുണ്ടസ് ലീഗ പോയിന്‍റ് ടേബിള്‍ ബയേണ്‍ മ്യൂണിക്
Bundesliga Bayern Munich vs Eintracht Frankfurt Highlights

By ETV Bharat Kerala Team

Published : Dec 10, 2023, 12:41 PM IST

ബെര്‍ലിന്‍: ജര്‍മ്മന്‍ ബുണ്ടസ് ലീഗയില്‍ (Bundesliga) ഒന്നാം സ്ഥാനത്തെത്താനുള്ള അവസരം നഷ്‌ടപ്പെടുത്തി നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക്. ഏഴാം സ്ഥാനക്കാരായ എയ്‌ന്‍ട്രാക്‌റ്റ്‌ ഫ്രാങ്ക്ഫര്‍ട്ടിനോടേറ്റ ഞെട്ടിക്കുന്ന തോല്‍വിയാണ് ബയേണ്‍ മ്യൂണിക്കിന് തിരിച്ചടിയായത്.(Bayern Munich vs Eintracht Frankfurt Highlights). ഫ്രാങ്ക്ഫര്‍ട്ടിന്‍റെ മൈതാനത്ത് നടന്ന മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബയേണ്‍ തോല്‍വി സമ്മതിച്ചത്.

ബുണ്ടസ്‌ ലീഗ സീസണില്‍ ബയേണിന്‍റെ ആദ്യ പരാജയമാണിത്. ഫ്രാങ്ക്ഫര്‍ട്ടിനായി എറിക് ജൂനിയര്‍ ദിന എബിംബെ (Eric Junior Dina Ebimbe) ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഒമര്‍ മര്‍മൂഷ്, ഹ്യൂഗോ ലാര്‍സണ്‍, അന്‍സ്ഗര്‍ നൗഫ് എന്നിവരും ലക്ഷ്യം കണ്ടു. ജോഷ്വ കിമ്മിചിന്‍റെ വകയാണ് ബയേണിന്‍റെ ആശ്വാസ ഗോള്‍.

കളി തുടങ്ങി 12-ാം മിനിട്ടില്‍ തന്നെ ഒമര്‍ മര്‍മൂഷിലൂടെ ഫ്രാങ്ക്ഫര്‍ട്ട് മുന്നിലെത്തി. തിരിച്ചടിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ബയേണ്‍ ഏതാനും മുന്നേറ്റം നടത്തിയെങ്കിലും 31-ാം മിനിട്ടില്‍ വീണ്ടും ടീമിന്‍റെ വലയില്‍ പന്തെത്തി. അതിഥേയര്‍ക്കായി എറിക് ജൂനിയര്‍ ദിന എബിംബെയായിരുന്നു ഗോളടിച്ചത്. ഇതിന്‍റെ ചൂടാറും മുമ്പ് ഫ്രാങ്ക്ഫര്‍ട്ടിനായി 36-ാം മിനിട്ടില്‍ ഹ്യൂഗോ ലാര്‍സണും ലക്ഷ്യം കണ്ടതോടെ ബയേണ്‍ കിതച്ചു.

44-ാം മിനിട്ടിലാണ് ജോഷ്വ കിമ്മിചിലൂടെ സന്ദര്‍ശകര്‍ ഒരു ഗോള്‍ മടക്കിയത്. ഇതോടെ ആദ്യ പകുതിയില്‍ 3-1ന് പിരിഞ്ഞു. രണ്ടാം പകുതിയില്‍ തിരിച്ചടിക്കാനുറച്ചായിരുന്നു ബയേണ്‍ ഇറങ്ങിയത്. എന്നാല്‍ 50-ാം മിനിട്ടില്‍ തന്‍റെ രണ്ടാം ഗോള്‍ ഉറപ്പിച്ച എറിക് ജൂനിയര്‍ ദിന എബിംബെ ആതിഥേയരുടെ ലീഡുയര്‍ത്തി.

പിന്നീട് 60-ാം മിനിട്ടില്‍ അന്‍സ്ഗര്‍ നൗഫ് ടീമിന്‍റെ ഗോള്‍ പട്ടിക തികയ്‌ക്കുകയായിരുന്നു. 48 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബുണ്ടസ് ലീഗയില്‍ ഒരു മണിക്കൂറിനുള്ളില്‍ ബയേണ്‍ അഞ്ച് ഗോളുകള്‍ വഴങ്ങുന്നത്. ഇതിന് മുന്നെ 1975-ല്‍ ഫ്രാങ്ക്ഫര്‍ട്ടിനോട് തന്നെ 6-0 എന്ന സ്‌കോറിന് തോല്‍വി വഴങ്ങിയ മത്സരത്തിലായിരുന്നു ബയേണ്‍ ഇത്തരമൊരു ഗോള്‍വര്‍ഷം ഏറ്റുവാങ്ങിയത്.

ALSO READ: അര്‍ജന്‍റീന ബ്രസീല്‍ സ്വപ്‌നഫൈനല്‍...? കോപ അമേരിക്ക മത്സരക്രമം പുറത്ത്

മത്സരത്തിലെ ഏറിയ പങ്കും പന്ത് കൈവശം വച്ചുവെങ്കിലും ഗോളടിക്കാന്‍ കഴിയാതിരുന്നതാണ് ബയേണിന് തിരിച്ചടിയായത്. കളിയുടെ 65 ശതമാനവും പന്ത് കൈവശം വച്ച് ആധിപത്യം പുലര്‍ത്താന്‍ സന്ദര്‍ശകര്‍ക്കായിരുന്നു. മത്സരത്തില്‍ തോല്‍വി വഴങ്ങിയതോടെ പോയിന്‍റ് ടേബിളില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ് ബയേണ്‍. (Bayern Munich Bundesliga Point Table)

13 മത്സരങ്ങളില്‍ നിന്നും 32 പോയിന്‍റാണ് ടീമിനുള്ളത്. 13 മത്സരങ്ങളില്‍ നിന്നും 35 പോയിന്‍റുള്ള ബയർ ലെവർകുസനാണ് തലപ്പത്തുള്ളത്. മത്സരത്തില്‍ വിജയിക്കാന്‍ കഴിഞ്ഞുവെങ്കിലും ഫ്രാങ്ക്‌ഫര്‍ട്ട് ഏഴാമത് തന്നെ തുടരുകയാണ്. 14 മത്സരങ്ങളില്‍ നിന്നും 21 പോയിന്‍റാണ് ടീമിനുള്ളത്.

ALSO READ: ഇൻസ്റ്റഗ്രാമിനെ ഇളക്കി മറിച്ച് റെക്കോഡ് കാഴ്‌ചക്കാരുമായി റിസ്‌വാന്‍റെ തകർപ്പൻ ഫ്രീസ്‌റ്റൈല്‍ ഫുട്‌ബോൾ വീഡിയോ

ABOUT THE AUTHOR

...view details