പാർമ : ഫുട്ബോൾ ഇതിഹാസം ജിയാൻ ലൂജി ബുഫണിന്‍റെ റെക്കോര്‍ഡ് പുസ്‌തകത്തിലേക്ക് മറ്റൊരു പൊൻതൂവൽ കൂടി ചേർക്കപ്പെട്ടു. ഫുട്ബോൾ ചരിത്രത്തിൽ 500 ക്ലീൻ ഷീറ്റ് നേടുന്ന ആദ്യ ഗോൾ കീപ്പറെന്ന നേട്ടമാണ് ഇറ്റാലിയൻ ഇതിഹാസത്തെ തേടിയെത്തിയിരിക്കുന്നത്. ബെനെവെന്‍റയുമായുള്ള ഗോൾരഹിത സമനിലയ്ക്ക് ശേഷമാണ് ഈ നേട്ടം 44 കാരനായ താരം ഈ നേട്ടം കൈവരിച്ചത്.
യുവന്‍റസിനായി 322, പാർമയ്‌ക്കൊപ്പം 92, പിഎസ്‌ജിയ്‌ക്കൊപ്പം ഒമ്പത്, ഇറ്റാലിയൻ ദേശീയ ടീമിനൊപ്പം 77 മത്സരങ്ങളിൽ നിന്നാണ് ഈ റെക്കോർഡ് നേടിയത്.