കേരളം

kerala

ETV Bharat / sports

ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രീ; ഹാമില്‍ട്ടണിന് പോള്‍ പൊസിഷന്‍ - ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രീ വാര്‍ത്ത

കൊവിഡ് 19നെ തുടര്‍ന്ന് ഇത്തവണ വൈകിയാണ് ഫോര്‍മുല വണ്‍ കാറോട്ട മത്സരം ആരംഭിച്ചത്. വൈറസ് ഭീതിയെ തുടര്‍ന്ന് കാണികളെ പ്രവേശിപ്പിക്കാതെ കര്‍ശന നിയന്ത്രണത്തോടെയാണ് റേസ്.

british grand prix news  hamilton news  ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രീ വാര്‍ത്ത  ഹാമില്‍ട്ടണ്‍ വാര്‍ത്ത
ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രീ

By

Published : Aug 1, 2020, 9:12 PM IST

ലണ്ടന്‍: ഫോര്‍മുല വണ്‍ ബ്രിട്ടീഷ്‌ ഗ്രാന്‍ഡ് പ്രീയില്‍ ലൂയിസ് ഹാമില്‍ട്ടണ് പോള്‍ പൊസിഷന്‍. മേഴ്‌സിഡസിന്‍റെ തന്നെ വാള്‍ട്ടേരി ബോട്ടാസാണ് രണ്ടാമത്. റേസ് നാളെ വൈകീട്ട് 6.30ന് ആരംഭിക്കും. ഹാമില്‍ട്ടണ്‍ ഇതിന് മുമ്പ് ആറ് തവണ ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രീയില്‍ വിജയിച്ച് റെക്കോഡ് സ്വന്തമാക്കിയിട്ടുണ്ട്. ഇത്തവണ കൂടി സ്വന്തം നാട്ടുകാര്‍ക്ക് മുമ്പാകെ ജയിച്ച് റെക്കോഡ് പുതുക്കാനാകും നിലവിലെ ചാമ്പ്യനായ ഹാമില്‍ട്ടണിന്‍റെ ശ്രമം.

സീസണില്‍ ഇതിന് മുമ്പ് നടന്ന മൂന്ന് റേസുകളില്‍ രണ്ടെണ്ണത്തില്‍ ഹാമില്‍ട്ടണാണ് വിജയിച്ചത്. സീസണില്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയാല്‍ ഫോര്‍മുല വണ്‍ റേസ് ട്രാക്കിലെ ഇതിഹാസ താരം മൈക്കള്‍ ഷൂമാക്കറിന്‍റെ റെക്കോഡിനൊപ്പമെത്താന്‍ ഹാമില്‍ട്ടണിന് സാധിക്കും.

ABOUT THE AUTHOR

...view details