പാരീസ്:ഒളിമ്പിക്‌സിന് ഇനി ബ്രേക് ഡാന്‍സും. 2024ലെ പാരിസ് ഒളിമ്പിക്‌സില്‍ ബ്രേക് ഡാന്‍സ് ഔദ്യോഗിക കായിക ഇനമാകും. അന്താരാഷ്‌ട്ര ഒളിമ്പിക് അസോസിയേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ടോക്കിയോ ഗെയിംസില്‍ ഉള്‍പ്പെടുത്തിയ സ്‌കേറ്റ് ബോര്‍ഡിങ്, സ്‌പോര്‍ട്ട് ക്ലൈംബിങ്, സര്‍ഫിങ് എന്നീ ഇനങ്ങള്‍ പാരീസിലും തുടരും.
ഒളിമ്പിക്‌സിന് ഇനി ബ്രേക് ഡാന്‍സും; പാരീസില്‍ ഡാന്‍സ് കളിച്ച് മെഡല്‍ നേടാം
2024ലെ പാരിസ് ഒളിമ്പിക്‌സില്‍ ബ്രേക് ഡാന്‍സ് ഔദ്യോഗിക ഇനമായി മാറുമെന്ന് അന്താരാഷ്‌ട്ര ഒളിമ്പിക് അസോസിയേഷന്‍
പാരീസ് ഗെയിംസില്‍ സ്കേറ്റ്ബോർഡിങ്, സ്പോർട്ട് ക്ലൈംബിങ്, ബ്രേക്ക് ഡാന്‍സ് എന്നിവക്ക് നഗരത്തിന് ഉള്ളില്‍ തന്നെ വേദി ഒരുങ്ങും. ഭിന്നശേഷിക്കാര്‍ക്കുള്ള പാരാലിമ്പിക്‌സില്‍ ഉള്‍പ്പെടെ ബ്രേക് ഡാന്‍സ് ഇടം നേടുന്നത് ഗെയിംസിന്‍റെ ജനപ്രീതി വര്‍ദ്ധിപ്പിക്കുമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ വിലയിരുത്തല്‍. കൊവിഡ് 19നെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ ഗെയിംസിന്‍റെ സങ്കീര്‍ണതകള്‍ കുറക്കാനുള്ള നീക്കവും അധികൃതരുടെ ഭാഗത്ത് നിന്നും നടക്കുന്നുണ്ട്.
പാരീസ് 2024 സംഘാടക സമിതിയുമായി ചേര്‍ന്ന് നടത്തിയ യോഗത്തിലാണ് പുതിയ ഇനങ്ങള്‍ ഉള്‍പ്പെടുത്തിയത്. അന്താരാഷ്‌ട്ര ഫെഡറേഷനുകൾ, ദേശീയ ഒളിമ്പിക് കമ്മിറ്റികൾ, അത്‌ലറ്റുകൾ എന്നിവരുടെ ശുപാര്‍ശകളുടെ അടിസ്ഥനത്തിലാണ് പുതിയ ഇനങ്ങള്‍ ഗെയിംസിന്‍റെ ഭാഗമായി ഉള്‍പ്പെടുത്തിയത്. അന്താരാഷ്‌ട്ര ഒളിമ്പിക് അസോസിയേഷന്‍ ഏക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തത്.