കേരളം

kerala

ETV Bharat / sports

പത്താം നമ്പര്‍ ജേഴ്‌സി തരാമെന്ന് പറഞ്ഞു; നെയ്‌മര്‍ വിരമിക്കാനൊരുങ്ങുന്നതായി റോഡ്രിഗോ - qatar world cup 2022

ഖത്തര്‍ ലോകകപ്പിന് ശേഷം നെയ്‌മര്‍ അന്താരാഷ്‌ട്ര ഫുട്‌ബോള്‍ മതിയാക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ട്.

Rodrygo  Neymar  Rodrygo on Neymar retirement  Neymar retirement  റോഡ്രിഗോ  നെയ്‌മര്‍  നെയ്‌മര്‍ വിരമിക്കാന്‍ ഒരുങ്ങുന്നു  qatar world cup 2022  ഖത്തര്‍ ലോകകപ്പ് 2022
പത്താം നമ്പര്‍ ജേഴ്‌സി തരാമെന്ന് പറഞ്ഞു; നെയ്‌മര്‍ വിരമിക്കാനൊരുങ്ങുന്നതായി റോഡ്രിഗോ

By

Published : Jun 20, 2022, 11:20 AM IST

റിയോ ഡി ജനീറോ: ബ്രസീല്‍ സൂപ്പര്‍ താരം നെയ്‌മര്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കാന്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് ബലം പകര്‍ന്ന് സഹതാരം റോഡ്രിഗോയുടെ വെളിപ്പെടുത്തല്‍. നെയ്‌മര്‍ വിരമിക്കലിനായി തയ്യാറെടുക്കുകയാണെന്നാണ് റയല്‍ മഡ്രിഡിന്‍റെ താരമായ റോഡ്രിഗോ ഒരു അഭിമുഖത്തില്‍ പറഞ്ഞു. വിരമിക്കുമ്പോള്‍ പത്താംനമ്പര്‍ ജേഴ്‌സി തനിക്ക് തരാമെന്ന് നെയ്‌മര്‍ വാഗ്‌ദാനം ചെയ്‌തെന്നും റോഡ്രിഗോ പറഞ്ഞു.

നെയ്‌മര്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ കൃത്യമായ മറുപടിനല്‍കാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും എന്നാല്‍ രാജ്യത്തിനായി ഇനിയും കളിക്കണമെന്ന് താന്‍ നെയ്‌മറോട് പറഞ്ഞതായും റോഡ്രിഗോ റോഡ്രിഗോ വ്യക്തമാക്കി.

ഖത്തര്‍ ലോകകപ്പിന് ശേഷം നെയ്‌മര്‍ അന്താരാഷ്‌ട്ര ഫുട്‌ബോള്‍ മതിയാക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ട്. ബ്രസീലിന്‍റെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോറർമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള താരം 2010ലാണ് മഞ്ഞക്കുപ്പായത്തില്‍ അരങ്ങേറ്റം നടത്തിയത്. രാജ്യത്തിനായി 119 മത്സരങ്ങളില്‍ നിന്നും 74 ഗോളും നേടിയിട്ടുണ്ട്.

also read: ബ്രസീലിന് ജയിക്കാന്‍ നെയ്‌മര്‍ മാജിക് ആവശ്യമില്ല : ടിറ്റെ

പരിക്ക് അലട്ടിയതിനെ തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ ക്ലബ്ബിനായും ദേശീയ ടീമിനായും കൂടുതല്‍ മത്സരങ്ങളില്‍ കളിക്കാന്‍ നെയ്‌മര്‍ക്ക് കഴിഞ്ഞിരുന്നില്ല. അതേസമയം മത്സരങ്ങള്‍ ജയിക്കാൻ ബ്രസീൽ ഇനി നെയ്‌മറിനെ ആശ്രയിക്കില്ലെന്ന് പരിശീലകന്‍ ടിറ്റെ നേരത്തെ വ്യക്തമാക്കിയിരുന്നു.

ABOUT THE AUTHOR

...view details