ദോഹ : ഖത്തര്‍ ലോകകപ്പിന്‍റെ പ്രീ ക്വാര്‍ട്ടറിലെ ദക്ഷിണ കൊറിയയ്‌ക്കെതിരായ തകര്‍പ്പന്‍ വിജയം ഇതിഹാസ താരം പെലെയ്‌ക്ക് സമര്‍പ്പിച്ച് ബ്രസീല്‍. ദോഹയിലെ സ്റ്റേഡിയം 974-ൽ നടന്ന മത്സരത്തിന് ശേഷം 82കാരനായ പെലെയുടെ പേരുള്ള ബാനര്‍ ഉയര്‍ത്തിയാണ് ടീമംഗങ്ങള്‍ വിജയം അദ്ദേഹത്തിന് സമര്‍പ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് നിലവില്‍ സാവോപോളോയിൽ ആശുപത്രിയിൽ ചികിത്സയിലാണ് പെലെ.
എത്രയും പെട്ടെന്ന് പെലെയ്‌ക്ക് സുഖം പ്രാപിക്കാനാവട്ടെയെന്ന് സൂപ്പര്‍ താരം നെയ്‌മര്‍ പറഞ്ഞു. "പെലെ ഇപ്പോൾ എന്താണ് അനുഭവിക്കുന്നതെന്ന് പറയാൻ പ്രയാസമാണ്, പക്ഷേ അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു.
അദ്ദേഹം എത്രയും വേഗം ആരോഗ്യത്തോടെ തിരിച്ചെത്തുമെന്നും ഈ വിജയങ്ങള്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു" - നെയ്‌മർ പറഞ്ഞു.
പെലെയ്‌ക്ക് വേണ്ടി ചാമ്പ്യന്മാരാവാന്‍ തങ്ങള്‍ക്കാവുമെന്ന് യുവ താരം വിനീഷ്യസ് ജൂനിയര്‍ പറഞ്ഞു. "പെലെയ്‌ക്ക് ഞങ്ങളിൽ നിന്ന് വളരെയധികം ശക്തി ആവശ്യമാണ്, ഈ വിജയം അദ്ദേഹത്തിന് വേണ്ടിയാണ്.