റിയോ ഡി ജനീറോ :ബ്രസീല്‍ ഫുട്‌ബോള്‍ ടീമിന്‍റെ പുതിയ പരിശീലകനായി ഡോറിവല്‍ ജൂനിയര്‍ (Dorival Junior). ബ്രസീലിയന്‍ ക്ലബ് സാവോ പോളയുടെ മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞാണ് ഡോറിവല്‍ കാനറികളുടെ പരിശീലകനായി എത്തുന്നത് (Brazil New Head Coach). 2026 ഫുട്‌ബോള്‍ ലോകകപ്പ് വരെയാണ് ഡോറിവല്‍ ബ്രസീലിയന്‍ ടീമുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
കാനറികളെ 'കൈ പിടിച്ച്' ഉയര്‍ത്താന്‍ ഡോറിവല്‍ ജൂനിയര്‍; പുതിയ പരിശീലകനെ നിയമിച്ച് ബ്രസീല്‍ - Brazil Coach
Brazil Head Coach: ബ്രസീല്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്‍റെ പുതിയ പരിശീലകനായി ഡോറിവല്‍ ജൂനിയര്‍. സാവോ പോളോയുടെ മുഖ്യപരിശീലക സ്ഥാനം ഒഴിഞ്ഞാണ് ഡോറിവല്‍ ബ്രസീല്‍ ദേശീയ ടീമിന്‍റെ ചുമതലയേറ്റെടുക്കുന്നത്. 2026 ലോകകപ്പ് വരെയാണ് കരാര്‍.
Published : Jan 8, 2024, 6:40 AM IST
ഡോറിവലിന് കീഴില്‍ വരുന്ന മാര്‍ച്ച് 23ന് ആയിരിക്കും ബ്രസീല്‍ ആദ്യമായി കളത്തിലിറങ്ങുക. വെംബ്ലിയില്‍ നടക്കുന്ന ഈ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനായണ് ബ്രസീല്‍ നേരിടുന്നത് (Brazil vs England Friendly Match). അതേസമയം, പുതിയ പരിശീലകനായി ഡോറിവല്‍ എത്തുന്ന സാഹചര്യത്തില്‍ താത്കാലിക ചുമതല വഹിച്ചിരുന്ന ഫെര്‍ണാണ്ടോ ഡിനിസിനെ (Fernando Diniz) ഫെഡറേഷന്‍ പരിശീലക സ്ഥാനത്ത് നിന്നും നീക്കി.
ഡിനിസിന് കീഴില്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഉള്‍പ്പടെ മോശം പ്രകടനമായിരുന്നു ബ്രസീല്‍ ദേശീയ ടീം നടത്തിയത്. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ പരാജയപ്പെട്ട അവര്‍ ആറ് മത്സരങ്ങളില്‍ നിന്നും രണ്ട് ജയം സ്വന്തമാക്കി നിലവില്‍ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്.