സാവോ പോളോ: ഖത്തര്‍ ലോകകപ്പിന് ശേഷം സ്ഥാനമൊഴിഞ്ഞ പരിശീലകന്‍ ടിറ്റെയ്‌ക്ക് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബ്രസീല്‍. ഒരു വിദേശ പരിശീലകനെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷനെന്നാണ് റിപ്പോര്‍ട്ട്. ഹോസെ മൗറീന്യോ, കാര്‍ലോ ആഞ്ചലോട്ടി, തോമസ് ടൂഷ്യല്‍, റാഫേൽ ബെനിറ്റസ് തുടങ്ങിയ പേരുകള്‍ തല്‍സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നു.
എന്നാല്‍ ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസം സിനദിന്‍ സിദാന് കോണ്‍ഫഡറേഷന്‍ മുഖ്യപരിഗണന നല്‍കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഫ്രഞ്ച് കോച്ചിനായി നിരവധി താരങ്ങൾ ആവശ്യമുന്നയിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2021ൽ റയൽ മാഡ്രിഡ് പരിശീലകസ്ഥാനം ഒഴിഞ്ഞതിന് ശേഷം സിനദിൻ സിദാൻ മറ്റൊരു ടീമിന്‍റെയും ചുമതലയേറ്റെടുത്തിട്ടില്ല.
ഫ്രാന്‍സ് ടീമിന്‍റെ പരിശീലകനായ ദിദിയർ ദെഷാംപ്‌സിന്‍റെ പിൻഗാമിയായി ദീർഘകാലമായി വിലയിരുത്തപ്പെടുന്നയാളാണ് 50കാരനായ സിദാൻ. 2022 ഫിഫ ലോകകപ്പിന് ശേഷം ദെഷാംപ്‌സ് സ്ഥാനമൊഴിയുകയാണെങ്കില്‍ പകരക്കാരനായി സിദാനെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ഇതിന്‍റെ ഭാഗമായി പിഎസ്‌ജിയില്‍ നിന്നുള്ള ഒരു ഓഫര്‍ അദ്ദേഹം നിരസിച്ചതായും റിപ്പോർട്ടുണ്ട്.