കേരളം

kerala

ETV Bharat / sports

ബോക്സിങ് ഒളിമ്പിക് യോഗ്യത; ഇടിക്കൂട്ടിന് പുറത്ത് പോര് മുറുകുന്നു - ബോക്സിങ് വാർത്ത

ബോക്സിങ് ഒളിമ്പിക് യോഗ്യതയുമായി ബന്ധപെട്ട് നിഖാത് സരീനെ പിന്തുണച്ച് ട്വീറ്റ് ചെയ്ത ഒളിമ്പ്യന്‍ അഭിനവ് ബിന്ദ്രക്കെതിരേ പ്രതികരിച്ച് മേരി കോം

മേരി കോം

By

Published : Oct 20, 2019, 11:37 AM IST

ന്യൂഡല്‍ഹി:ബോക്സിങ് താരം മേരികോമിന്‍റെ ഒളിമ്പിക് യോഗ്യതയുമായി ബന്ധപ്പെട്ട് ഇടിക്കൂട്ടിന് പുറത്ത് പോര് മുറുകുന്നു. ഒളിമ്പിക് യോഗ്യാതാ മത്സരം നടത്തണമെന്ന ബോക്സിങ് താരം നിഖാത് സരീന്‍റെ ആവശ്യത്തെ പിന്തുണച്ച് വ്യക്തിഗത ഒളിമ്പിക്ക് സ്വർണ്ണ മെഡല്‍ ജേതാവും ഷൂട്ടറുമായ അഭിനവ് ബിന്ദ്ര എത്തിയതാണ് മേരികോമിനെ പ്രകോപിപ്പിച്ചത്.

അഭിനവ് ബിന്ദ്ര അദ്ദേഹത്തിന്‍റെ പണി ചെയ്യട്ടെ. ബോക്സിങിനെ കുറിച്ച് ഒന്നും അറിയില്ലെങ്കില്‍ അഭിപ്രായം പറയരുതെന്നും മേരികോം പറഞ്ഞു. ഷൂട്ടിങിനെ കുറിച്ച് ഞാന്‍ അഭിപ്രായം പറയാറില്ലല്ലോ. ബോക്സിങ്ങിലെ നിയമങ്ങളെ കുറിച്ചോ പോയന്‍റ് സമ്പ്രദായത്തെ കുറിച്ചോ അദ്ദേഹത്തിന് ഗ്രാഹ്യമില്ല. അതുകൊണ്ട് തന്നെ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നും മേരികോം പറഞ്ഞു.

മേരികോമിന് നേരിട്ട് ടോക്കിയോ ഒളിമ്പിക്സ് യോഗ്യത നല്‍കുന്നതിനെതിരേ നിഖാത് സരീന്‍ രംഗത്തുവന്നതോടെയാണ് പ്രശ്നം തുടങ്ങിയത്. 51 കിലോ വിഭാഗത്തിലാണ് ഇരുവരും മത്സരിക്കുന്നത്. ഇതോടെ മേരികോമിന്‍റെ ഒളിമ്പിക് പ്രവേശനത്തെ ആശ്രയിച്ചായി സരീന്‍റെ ഒളിമ്പിക് യോഗ്യത പരിഗണിക്കപെടുകയെന്ന സാഹചര്യം നിലവില്‍ വന്നു. ആഴ്ച്ചകൾക്ക് മുമ്പ് നടന്ന ലോക ചാമ്പന്‍ഷിപ്പിനായി യോഗ്യതാ മത്സരം നടത്താനുള്ള ബോക്സിങ്ങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ തീരുമാനത്തെ സരീന്‍ നേരത്തെ നിരസിച്ചിരുന്നു. ഇതേ തുടർന്ന് അടുത്ത ഫെബ്രുവരിയില്‍ ഒളിമ്പിക് യോഗ്യതാ മത്സരം നടത്തണമെന്ന് സരീന്‍ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവിനോട് ആവശ്യപെട്ടത്.

എന്നാല്‍ ഇക്കാര്യത്തില്‍ കായിക മന്ത്രാലയമല്ല,

ഫെഡറേഷനാണ് തീരുമാനം എടുക്കേണ്ടതെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഏഷ്യന്‍ ചാമ്പന്‍ഷിപ്പില്‍ വെങ്കലമെഡല്‍ ജേതാവായ നിഖാത് സരീന്‍ മെയില്‍ ഇന്ത്യന്‍ ഓപ്പണില്‍ മേരി കോമിനോട് തോറ്റിരുന്നു. സരീന്‍റെ ഈ ആവശ്യത്തെ പിന്തുണച്ച് ഒളിമ്പ്യന്‍ അഭിവന് ബിന്ദ്ര വ്യാഴാഴ്ച്ചയാണ് ട്വീറ്റുമായി രംഗത്ത് വന്നത്. മേരികോമിനോട് എല്ലാ ബഹുമാനവുമുണ്ട്. എന്നാല്‍ കായിക രംഗത്ത് ഇന്നലകളെ ഒരിക്കലും കണക്കാക്കാറില്ലെന്നും ഓരോ കായിക താരവും കഴിവ് തെളിയിക്കേണ്ടതുണ്ടെന്നും ബിന്ദ്ര ട്വീറ്റില്‍ പറഞ്ഞു.

ABOUT THE AUTHOR

...view details