ഫുക്കറ്റ് : തായ്‌ലൻഡ് ഓപ്പൺ ഇന്‍റർനാഷണൽ ബോക്‌സിങ് ടൂർണമെന്‍റിൽ ഇന്ത്യയ്‌ക്ക് നാല് സ്വര്‍ണം. ഗോവിന്ദ് സഹാനി (48 കിലോ), അനന്ത ചോപ്‌ഡെ (54 കിലോ), സുമിത് (75 കിലോ) എന്നിവരാണ് സ്വര്‍ണം ഇടിച്ചിട്ടത്. ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ ഗോവിന്ദ് സഹാനിയും സുമിത്തും തദ്ദേശീയരായ എതിരാളികള്‍ക്കെതിരെ 5-0 എന്ന സമാന സ്‌കോറിനാണ് ഇടിച്ച് ജയിച്ചത്.
പുരുഷന്മാരുടെ 48, 75 കിലോ വിഭാഗങ്ങളിലായി നടന്ന മത്സരത്തിന്‍റെ തുടക്കം മുതല്‍ തന്നെ ആധിപത്യം പുലര്‍ത്തിയ ഇരുവരും എതിരാളികള്‍ക്ക് ഒരവസരവും നല്‍കിയിരുന്നില്ല. സഹാനി നത്തഫോൺ തുവാംചാരോയനേയും, സുമിത് പീതപത് യെസുങ്‌നോയനേയുമാണ് കീഴടക്കിയത്.
പുരുഷന്മാരുടെ 54 കിലോ വിഭാഗത്തില്‍ തായ്‌ലന്‍ഡിന്‍റെ തന്നെ റിത്തിയമോൻ സാങ്‌സാവാങ്ങിനെയാണ് അനന്ത കീഴടക്കിയത്. ആക്രമണാത്മകതയും പ്രതിരോധവും സംയോജിപ്പിച്ചായിരുന്നു അനന്തയുടെ ജയം.