ന്യൂഡൽഹി: ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഏഷ്യൻ വെള്ളിമെഡൽ ജേതാവായ സുമിത് സാങ്‌വാനെ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി(എൻഎഡിഎ) ഒരു വർഷത്തേക്ക് വിലക്കി. വ്യാഴാഴ്ച മുതലാണ് വിലക്ക്.
ബോക്‌സർ സുമിത് സാങ്‌വാന് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ വിലക്ക് - ബോക്‌സർ സുമിത് സാങ്‌വാൻ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ വിലക്ക്
സാങ്‌വാന് ഒളിമ്പിക് ക്വാളിഫയർ ട്രയൽസിൽ പങ്കെടുക്കാൻ കഴിയില്ല

ബോക്‌സർ സുമിത് സാങ്‌വാൻ
നിരോധിത ലഹരിവസ്തുക്കൾ ഉപയോഗിച്ചതിനാണ് സുമിത് സാങ്‌വാനെ വിലക്കിയതെന്ന് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി ഡയറക്ടർ ജനറൽ നവീൻ അഗർവാൾ ട്വീറ്റ് ചെയ്തു. 2012 ലണ്ടൻ ഒളിമ്പിക്‌സിൽ പങ്കെടുത്ത സാങ്‌വാന് ഒളിമ്പിക് ക്വാളിഫയർ ട്രയൽസിൽ പങ്കെടുക്കാൻ കഴിയില്ല.
എൻഎഡിഎയുടെ 2019 നിരോധിത പട്ടിക പ്രകാരം ഡൈയൂററ്റിക്സ്, മാസ്കിങ് ഏജന്‍റുകളായി ലിസ്റ്റ് ചെയ്തിരിക്കുന്ന അസറ്റാസോളമൈഡ് ആണ് സാങ്‌വാൻ ഉപയോഗിച്ചതായി കണ്ടെത്തിയത്.