കേരളം

kerala

By

Published : Feb 2, 2022, 3:09 PM IST

ETV Bharat / sports

മാഡ്രിഡ് സ്പോർട്‌സ് പ്രസ് പുരസ്‌കാരം ബെൻസെമയ്ക്ക്

പരിക്കായതിനാൽ കരിം ബെൻസെമ പുരസ്‌കാര ചടങ്ങിൽ പങ്കെടുത്തിരുന്നില്ല.

മാഡ്രിഡ് സ്പോർട്‌സ് പ്രസ് പുരസ്‌കാരം ബെൻസീമയ്ക്ക്  Benzema receives prize at Madrid Sports Press Association Awards  Madrid Sports Press Association Awards  Karim Benzema  കരിം ബെൻസെമ  മാഡ്രിഡ് സ്‌പോർട്‌സ് പ്രസ് അസോസിയേഷൻ പുരസ്‌കാരം കരിം ബെൻസെമക്ക്
മാഡ്രിഡ് സ്പോർട്‌സ് പ്രസ് പുരസ്‌കാരം ബെൻസീമയ്ക്ക്

മാഡ്രിഡ്:ആറാമത് മാഡ്രിഡ് സ്‌പോർട്‌സ് പ്രസ് അസോസിയേഷൻ പുരസ്‌കാരം റയൽ മാഡ്രിഡ് സ്‌ട്രൈക്കർ കരിം ബെൻസെമയ്ക്ക് ലഭിച്ചു. ഈ സീസണില്‍ റയൽ മാഡ്രിഡിനായി മികച്ച പ്രകടനം നടത്തിയതിനാണ് പുരസ്‌കാരം. പരിക്കേറ്റതിനാൽ ഫ്രഞ്ച് താരത്തിന് പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായില്ല.

ക്ലബ്ബ് വക്താവ് എമിലിയോ ബുട്രാഗ്യൂനോയാണ് അദ്ദേഹത്തിന് വേണ്ടി അവാർഡ് സ്വീകരിച്ചത്. ബെൻസെമ അയച്ച സന്ദേശം പുരസ്കാര ചടങ്ങില്‍ ബുട്രാഗ്യൂനോ വായിച്ചു:

'എനിക്ക് ഗാലയിൽ പങ്കെടുക്കാന്‍ കഴിയാത്തതിൽ ഖേദിക്കുന്നു. ഞാൻ പൂർണ്ണമായും പരിക്കിൽ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. അതുകൊണ്ടാണ് എനിക്ക് പങ്കെടുക്കാൻ കഴിയാതിരുന്നത്.

അവാർഡിന് സ്‌പോർട്‌സ് പ്രസ് അസോസിയേഷനോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, ബാക്കിയുള്ള വിജയികളുമായി അവാർഡ് പങ്കിടുന്നത് എനിക്കൊരു ബഹുമതിയാണ്'.

ALSO READ:അജയ്യരായി അര്‍ജന്‍റീന; പരാഗ്വെയെ തകര്‍ത്ത് ബ്രസീല്‍

ABOUT THE AUTHOR

...view details