നിയോൺ:കഴിഞ്ഞ സീസണിലെ യുവേഫ പ്ലെയർ ഓഫ് ദി ഇയർ അവാർഡിനുള്ള താരങ്ങളുടെ ചുരുക്കപ്പട്ടിക പുറത്ത്. ചാമ്പ്യൻസ് ലീഗിൽ റയല്‍ മാഡ്രിഡിന് വേണ്ടി 15 ഗോളുകൾ സ്വന്തമാക്കിയ കരിം ബെൻസെമ, ഫൈനലിൽ ലിവർപൂളിനെതിരായ വിജയത്തിന് ചുക്കാൻ പിടിച്ച റയല്‍ മാഡ്രിഡ് ഗോൾ കീപ്പർ തിബോട്ട് കോർട്ടോയിസ് മാഞ്ചസ്റ്റർ സിറ്റി മിഡ്‌ഫീൽഡർ കെവിൻ ഡി ബ്രൂയ്‌ൻ എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ചത്.
യുവേഫ അവാർഡ്; കരിം ബെൻസെമ, തിബോട്ട് കോർട്ടോയിസ്, കെവിൻ ഡി ബ്രൂയ്‌ൻ എന്നിവർ ചുരുക്കപ്പട്ടികയിൽ - Football news
യുവേഫ അവാർഡ് ചുരുക്കപ്പട്ടികയിൽ ലിവർപൂൾ താരങ്ങളെ ഉൾപ്പെടുത്തിയില്ല. വിജയികളെ ഓഗസ്റ്റ് 25 ന് പ്രഖ്യാപിക്കും.

പരിശീലകരും തെരഞ്ഞെടുത്ത മാധ്യമപ്രവർത്തകരും നടത്തിയ വോട്ടെടുപ്പിന് ശേഷമാണ് പട്ടിക പൂർത്തിയാക്കിയത്. അതേസമയം ചുരുക്കപ്പട്ടികയിൽ ലിവർപൂൾ താരങ്ങളെ ഉൾപ്പെടുത്തിയില്ല. പരിശീലകർക്കുള്ള ചുരുക്കപ്പട്ടികയിൽ ലിവർപൂളിന്‍റെ ജർഗൻ ക്ലോപ്പ്, മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ഗാർഡിയോള എന്നിവരോടൊപ്പം റയൽ മാഡ്രിഡിന്‍റെ കാർലോ ആൻസലോട്ടിയും ഇടം പിടിച്ചു. വിജയികളെ ഓഗസ്റ്റ് 25 ന് പ്രഖ്യാപിക്കും.
2011 ൽ ലയണൽ മെസിക്കാണ് ആദ്യമായി യുവേഫ പ്ലെയർ ഓഫ് ദി ഇയർ അവാർഡ് നൽകിയത്. ഇറ്റലിയെയും ചെൽസിയെയും യൂറോപ്യൻ കിരീടങ്ങളിലേക്കെത്തിച്ച ജോർജിഞ്ഞോയാണ് കഴിഞ്ഞ വർഷത്തെ അവാർഡ് ജേതാവ്. അതേസമയം വനിത അവാർഡുകൾക്കായുള്ള വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണെന്നും ഷോർട്ട്‌ലിസ്റ്റുകൾ അടുത്ത ആഴ്‌ച പ്രഖ്യാപിക്കണമെന്നും യുവേഫ അറിയിച്ചു.