കേരളം

kerala

By

Published : Jun 10, 2022, 8:09 PM IST

ETV Bharat / sports

സെഞ്ച്വറിയുമായി കായിക മന്ത്രി; രഞ്ജി ട്രോഫി സെമിയിൽ പ്രവേശിച്ച് ബംഗാൾ

88 വർഷത്തെ രഞ്ജി ട്രോഫിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രി സെഞ്ച്വറി നേടുന്നത്

Bengal advance as minister Tiwary strikes century  ബംഗാൾ കായിക മന്ത്രി മനോജ് തിവാരിക്ക് സെഞ്ച്വറി  മനോജ് തിവാരിക്ക് സെഞ്ച്വറി  രഞ്ജി ട്രോഫി 2022  രഞ്ജി ട്രോഫി മത്സര ഫലം  രഞ്ജി ട്രോഫി സെമിയിൽ പ്രവേശിച്ച് ബംഗാൾ  Manoj Tiwary Scores Century In Ranji Trophy  bengal sports minister manoj Tiwary century in renji trophy  Bengal advanced to the semi finals of the Ranji Trophy
സെഞ്ച്വറിയുമായി കായിക മന്ത്രി; രഞ്ജി ട്രോഫി സെമിയിൽ പ്രവേശിച്ച് ബംഗാൾ

ബെംഗളൂരു: രഞ്ജി ട്രോഫിയിൽ ജാർഖണ്ഡിനെതിരെ തകർപ്പൻ സെഞ്ച്വറിയുമായി പശ്ചിമബംഗാളിന്‍റെ കായിക യുവജനകാര്യ മന്ത്രി മനോജ് തിവാരി. 88 വർഷത്തെ രഞ്ജി ട്രോഫി ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രി സെഞ്ച്വറി നേടുന്നത്. മത്സരം സമനിലയിലായതോടെ ബംഗാൾ രഞ്ജി ട്രോഫിയുടെ സെമിയിലേക്ക് പ്രവേശിച്ചു.

152 പന്തിൽ 19 ഫോറിന്‍റെയും രണ്ട് സിക്‌സിന്‍റെയും അകമ്പടിയോടെ 136 റണ്‍സാണ് തിവാരി അടിച്ചുകൂട്ടിയത്. മത്സരത്തിന്‍റെ ആദ്യ ഇന്നിങ്സിൽ തിവാരി 73 റണ്‍സ് നേടിയിരുന്നു. ഷഹബാസ് അഹമ്മദ് (46), അനുസ്തുപ് മജുംദാർ (38), അഭിഷേക് പോറെൽ (34) എന്നിവരും ബംഗാളിനായി മികച്ച രീതിയിൽ ബാറ്റ് വീശി.

മത്സരത്തിന്‍റെ ആദ്യ ഇന്നിങ്സിൽ ബംഗാൾ 773 എന്ന കൂറ്റൻ സ്‌കോർ നേടിയിരുന്നു. ബംഗാളിനായി ബാറ്റിങ്ങിനിറങ്ങിയ ഒൻപത് താരങ്ങളും അർധ സെഞ്ച്വറി നേടിയിരുന്നു. ബാറ്റിങ്ങിനിറങ്ങിയ താരങ്ങളെല്ലാം അർധസെഞ്ച്വറി നേടി എന്ന 250 വർഷം പഴക്കമുള്ള ഫസ്‌റ്റ് ക്ലാസ് ക്രിക്കറ്റിലെ റെക്കോഡും ഇതിലൂടെ ബംഗാൾ സ്വന്തമാക്കിയിരുന്നു.

സെമിയിൽ മധ്യപ്രദേശാണ് ബംഗാളിന്‍റെ എതിരാളി. മറ്റൊരു സെമിയിൽ മുംബൈയും ഉത്തർപ്രദേശും ഏറ്റുമുട്ടും. രണ്ട് മത്സരങ്ങളും ജൂൺ 14ന് ബെംഗളൂരുവിൽ ആരംഭിക്കും.

ABOUT THE AUTHOR

...view details