ബ്രസല്‍സ്: നാളെ നടക്കുന്ന ബെല്‍ജിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ ഹാമില്‍ട്ടണ് പോള്‍ പോസിഷന്‍. മേഴ്‌സിഡസിന്‍റെ തന്നെ ബോട്ടാസിനെ പരാജയപ്പെടുത്തിയാണ് ഹാമില്‍ട്ടണ്‍ ഒന്നാമതായത്. റെഡ്‌ബുള്ളിന്‍റെ മാക്‌സ് വെര്‍സ്‌തപ്പാനാണ് മൂന്നാമത്.
ബെല്‍ജിയന്‍ ഗ്രാന്‍ഡ് പ്രീ; ഹാമില്‍ട്ടണ് പോള്‍ പൊസിഷന്‍ - ഫോര്‍മുല വണ്‍ വാര്‍ത്ത
സീസണില്‍ ഇതേവരെ നടന്ന ആറ് ഗ്രാന്‍ഡ് പ്രീകളില്‍ നാലും സ്വന്തമാക്കിയത് മേഴ്‌സിഡസിന്‍റെ ബ്രിട്ടീഷ് ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടണാണ്.
റേസിന്‍റെ തുടക്കം മുതല്‍ ഹാമില്‍ട്ടണ് ലീഡ് പിടിക്കാനായി. സീസണില്‍ ഇതേവരെ നടന്ന ആറ് ഗ്രാന്‍ഡ് പ്രീകളില്‍ നാലും സ്വന്തമാക്കിയത് ഹാമില്‍ട്ടണാണ്. പോള്‍ പൊസിഷന്‍ സ്വന്തമാക്കിയ ശേഷം അന്തരിച്ച ഹോളിവുഡ് നടന്‍ ചാഡ്‌വിക് ബോസ്‌മാന് ആദരം അര്‍പ്പിക്കാനും ഹാമില്‍ട്ടണ്‍ മറന്നില്ല.
കരിയറില്‍ 93മാത്തെ തവണയാണ് ഹാമില്‍ട്ടണ്‍ പോള്‍ പൊസിഷന്‍ സ്വന്തമാക്കുന്നത്. സീസണില്‍ തുടര്‍ച്ചയായി ഏഴ് ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പുകള്‍ സ്വന്തമാക്കിയ റേസ് ട്രാക്കിലെ ഇതിഹാസ താരം ഷുമാക്കറിന് ഒപ്പമെത്താനാണ് ഹാമില്‍ട്ടണിന്‍റെ ശ്രമം. ഈ തവണ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തിയാല്‍ ഹാമില്‍ട്ടണ് ഷുമാക്കറിന്‍റെ നേട്ടത്തിന് ഒപ്പമെത്താന്‍ സാധിക്കും.