ബീച്ച് ഗെയിംസ്: ദീപശിഖാ പ്രയാണത്തിന് തുടക്കമായി - arjuna award winner saji thomas
ബീച്ച് ഗെയിംസിന്‍റെ ഭാഗമായി നടക്കുന്ന സംസ്ഥാനതല കബഡി മത്സരത്തിന്‍റെ ദീപശിഖ കലക്‌ടറില്‍ നിന്നും അര്‍ജുന അവാര്‍ഡ് ജേതാവ് സജി തോമസ് ഏറ്റുവാങ്ങി.
![ബീച്ച് ഗെയിംസ്: ദീപശിഖാ പ്രയാണത്തിന് തുടക്കമായി അര്‍ജുന അവാര്‍ഡ് ജേതാവ് സജി തോമസ് സജി തോമസ് സജി തോമസ് ദീപശിഖ ദീപശിഖാ പ്രയാണം ബീച്ച് ഗെയിംസ് ബീച്ച് ഗെയിംസ് ദീപശിഖ ആലപ്പുഴ ബീച്ച് ഗെയിംസ് Alappuzha Alappuzha Beach Games Beach Games Beach Games kabbadi flame lighted for kabbadi beach games arjuna award winner saji thomas saji thomas](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6009351-69-6009351-1581210129256.jpg)
ആലപ്പുഴ: ബീച്ച് ഗെയിംസിന്‍റെ ഭാഗമായുള്ള സംസ്ഥാനതല കബഡി മത്സരത്തിന്‍റെ ദീപശിഖാ പ്രയാണത്തിന് തുടക്കമായി. ദീപശിഖാ പ്രയാണവും കബഡി ബ്രീത് കൗണ്ടിങ്ങ് മത്സരവും ജില്ലാ കലക്‌ടര്‍ എം. അഞ്ജന ഉദ്ഘാടനം ചെയ്‌തു. അര്‍ജുന അവാര്‍ഡ് ജേതാവ് സജി തോമസ് കലക്‌ടറില്‍ നിന്നും ദീപശിഖ ഏറ്റുവാങ്ങി. ആര്യാട് ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന കബഡി ബ്രീത് കൗണ്ടിങ്ങ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും കലക്‌ടര്‍ നിര്‍വഹിച്ചു.
ദ്രോണാചര്യ അവാര്‍ഡ് ജേതാവ് ജോസ് ജേക്കബ്, വാര്‍ഡ് അംഗം സാബു, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ് പി.ജെ ജോസഫ്, വൈസ് പ്രസിഡന്‍റ് വി.ജി വിഷ്‌ണു, സെക്രട്ടറി എന്‍. പ്രദീപ് കുമാര്‍, സ്‌കൂള്‍ പ്രഥമാധ്യാപിക മറിയാമ്മ എന്നിവർ ചടങ്ങിൽ പങ്കാളികളായി.