ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മോശം സന്ദേശത്തിന് മാപ്പ് പറഞ്ഞ് ബിബിസി. 'മാഞ്ചസ്റ്റർ യുണൈറ്റഡ് വെറും വേസ്‌റ്റാണ്' എന്നതായിരുന്നു സ്‌ക്രീനിൽ പോപ്പ് അപ്പായി പ്രത്യക്ഷപ്പെട്ടിരുന്നത്. സംഭവത്തിൽ വ്യാപകമായ പ്രതിഷേധത്തെ തുടർന്ന് ഒരു ബിബിസി അവതാരകൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരോട് മാപ്പ് പറയുകയും ഇക്കാര്യത്തിൽ പ്രസ്‌താവനയുമായി രംഗത്തെത്തുകയും ചെയ്‌തു.
മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മോശം സന്ദേശം ; മാപ്പ് പറഞ്ഞ് ബിബിസി - മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മോശമായ സന്ദേശത്തിന് മാപ്പ് പറഞ്ഞ് ബിബിസി
ടിക്കര്‍ (എഴുത്തുകള്‍ സ്‌ക്രോള്‍ ചെയ്യുന്ന സംവിധാനം) പ്രവർത്തിപ്പിക്കാൻ പരിശീലിക്കുന്നയാളുടെ പിഴവാണ് സംഭവത്തിന് കാരണമായതെന്ന് വിശദീകരണം
ടിക്കര്‍ (എഴുത്തുകള്‍ സ്‌ക്രോള്‍ ചെയ്യുന്ന സംവിധാനം) പ്രവർത്തിപ്പിക്കാൻ പരിശീലിക്കുന്നയാളുടെ പിഴവാണ് സംഭവത്തിന് കാരണമായതെന്നാണ് വിശദീകരണം. "അൽപം മുമ്പ്, മാഞ്ചസ്റ്റർ യുണൈറ്റഡിനെ മോശമായി ചിത്രീകരിക്കുന്ന രീതിയിൽ സ്‌ക്രീനിന്‍റെ താഴെ പ്രവർത്തിക്കുന്ന ടിക്കറില്‍ അസാധാരണമായ ഒരുകാര്യം നിങ്ങളിൽ ചിലർ ശ്രദ്ധിച്ചിരിക്കാം, ഇത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരെ വ്രണപ്പെടുത്തിയിട്ടില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു'- അവതാരകൻ കൂട്ടിച്ചേർത്തു.
മോശം പ്രകടനം തുടരുന്ന യുണൈറ്റഡ് ഭാഗ്യം കൊണ്ടുമാത്രമാണ് ഈ സീസണിൽ പ്രീമിയര്‍ ലീഗില്‍ 58 പോയിന്‍റ് നേടി ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, പോള്‍ പോഗ്ബ, ബ്രൂണോ ഫെര്‍ണാണ്ടസ്, ജേഡന്‍ സാഞ്ചോ, ഡേവിഡ് ഡി ഹിയ തുടങ്ങി ലോകോത്തര നിരയുണ്ടായുന്ന യുണൈറ്റഡിന്‍റെ സീസണിലെ നേട്ടങ്ങള്‍ വട്ടപ്പൂജ്യമാണ്. എഫ്.എ കപ്പ്, ഇ.എഫ്.എല്‍ കപ്പ്, ചാമ്പ്യന്‍സ് ലീഗ് എന്നിവയിലെല്ലാം കണക്ക് കൂട്ടലുകള്‍ തെറ്റിയ ചെകുത്താൻമാർക്ക് കീരീടമില്ലാത്ത മറ്റൊരു സീസൺ കൂടി കടന്നുപോയി.