ലണ്ടൻ:ബാഴ്‌സലോണയുടെ ബ്രസീലിയൻ സൂപ്പർ താരം ഫിലിപ്പെ കുട്ടീഞ്ഞോയെ സ്വന്തമാക്കി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ആസ്റ്റണ്‍ വില്ല. ബാഴ്‌സയിൽ നിന്ന് വായ്‌പ അടിസ്ഥാനത്തിലാണ് താരം ആസ്റ്റണ്‍ വില്ലയിലേക്കെത്തുന്നത്. ഇന്ന് തന്നെ താരം ഇംഗ്ലണ്ടിലെത്തി കരാർ നടപടികൾ പൂർത്തിയാക്കും.
2013 മുതൽ 2018 വരെ ലിവർപൂളിന്‍റെ താരമായിരുന്നു കുട്ടീഞ്ഞോ. 2018ലാണ് താരം ബാഴ്‌സയിലേക്ക് എത്തുന്നത്. എന്നാൽ ബാഴ്‌സയിൽ കാര്യമായി ശോഭിക്കാൻ താരത്തിനായിരുന്നില്ല. പിന്നാലെ 20120 സീസണിൽ വായ്‌പ അടിസ്ഥാനത്തിൽ കുട്ടീഞ്ഞോ ബയേണ്‍ മ്യൂണിക്കിലേക്ക് പോയെങ്കിലും കൂമാൻ പരിശീലകനായി എത്തിയതോടെ താരത്തെ തിരികെ ബാഴ്‌സയിലേക്ക് തന്നെ എത്തിച്ചിരുന്നു.