അസ്‌താന (കസാഖിസ്ഥാന്‍):അസ്‌താന ഓപ്പൺ ടെന്നീസിന്‍റെ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ഇഗ സ്വിറ്റെകിന് തോല്‍വി. ചെക്ക് റിപ്പബ്ലിക്കിന്‍റെ ബാർബോറ ക്രെജിക്കോവയോടാണ് പോളിഷ് താരം പരാജയപ്പെട്ടത്. കനത്ത പോരാട്ടത്തിനൊടുവില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ബാർബോറ ഇഗയെ തോല്‍പ്പിച്ചത്.
മൂന്ന് മണിക്കൂര്‍ 16 മിനിട്ട് നീണ്ടാണ് മത്സരം നീണ്ട് നിന്നത്. ആദ്യ സെറ്റ് നേടാന്‍ ഇഗയ്‌ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള രണ്ട് സെറ്റുകളും സ്വന്തമാക്കി ചെക്ക് താരം പിന്നില്‍ നിന്നും പൊരുതിക്കയറി. സ്‌കോര്‍: 5-7, 7-6(4), 6-3.