മനില (ഫിലിപ്പീൻസ്): ഏഷ്യന്‍ ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പില്‍ ഇന്ത്യയുടെ സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തിന് വിജയത്തുടക്കം. പുരുഷ ഡബിള്‍സ് വിഭാഗത്തിലെ ആദ്യ മത്സരത്തില്‍ തായ്‌ലൻഡിന്‍റെ അപിലുക് ഗറ്റെഹോംഗ്- നച്ചനോൺ തുലാമോക്ക് സഖ്യത്തെയാണ് ഇന്ത്യന്‍ താരങ്ങള്‍ കീഴടക്കിയത്.
27 മിനിട്ടുകള്‍ മാത്രം നീണ്ട് നിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ലോക ഏഴാം നമ്പറും മൂന്നാം സീഡുമായ ഇന്ത്യൻ സഖ്യം ജയിച്ച് കയറിയത്. സ്‌കോര്‍: 21-13, 21-9. രണ്ടാം റൗണ്ടിൽ ജപ്പാന്‍റെ അകിറോ കോഗ, തായ്‌ചി സൈറ്റോ സഖ്യമാണ് ഇന്ത്യന്‍ താരങ്ങളുടെ എതിരാളി.