ഡല്‍ഹി: ഇന്ത്യന്‍ വനിതാ ഗുസ്‌തി താരം ബബിത ഫോഗട്ടും പിതാവ് മഹാവീര്‍ ഫോഗട്ടും ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഇരുവരും ബിജെപിയില്‍ അംഗത്വമെടുത്തത്. കശ്‌മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദാക്കിയതിലും ജമ്മു കശ്‌മീരിനെ വിഭജിച്ചതിലും പിന്തുണച്ചാണ് ഇരുവരും ബിജെപിയില്‍ ചേര്‍ന്നത്.
ഗുസ്‌തി താരം ബബിത ഫോഗട്ടും പിതാവും ബിജെപിയില്‍ ചേർന്നു - wrestling news
ജമ്മു കശ്മീർ വിഷയത്തില്‍ ബിജെപി സർക്കാർ സ്വീകരിച്ച നിലപാടിനെ പിന്തുണച്ചാണ് ഇരുവരും ബിജെപിയില്‍ ചേർന്നത്
കേന്ദ്ര കായിക മന്ത്രി കിരൺ റിജ്ജുവാണ് ഇരുവർക്കും അംഗത്വം നല്‍കിയത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് മഹാവീർ ഫോഗട്ട് അജയ് സിങ് ചൗതാലയുടെ ജന്‍നായക് ജനതാ പാര്‍ട്ടിയില്‍ അംഗത്വമെടുത്തിരുന്നു. പാര്‍ട്ടിയുടെ സ്‌പോര്‍ട്‌സ് സെല്‍ തലവന്‍റെ ചുമതല നല്‍കിയെങ്കിലും മത്സരിക്കാന്‍ സീറ്റ് നല്‍കിയിരുന്നില്ല. നേരത്തെ ഹരിയാന സർക്കാരിനെതിരെ ബബിത കോടതിയില്‍ കേസ് ഫയല്‍ ചെയ്‌തിരുന്നു. ഡെപ്യൂട്ടി എസ്‌പിയാക്കി ഉയര്‍ത്തിയില്ലെന്നാരോപിച്ചാണ് ബബിത കോടതിയെ സമീപിച്ചത്. കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ ബബിതക്ക് സബ് ഇന്‍സ്‌പെക്‌ടർ സ്ഥാനമാണ് ഹരിയാന സര്‍ക്കാര്‍ നല്‍കിയിരുന്നത്. ബബിതയുടെ ഹര്‍ജി കോടതി തള്ളിയതിനെ തുടര്‍ന്ന് ജോലി രാജി വയ്ക്കുകയായിരുന്നു.
ഗുസ്‌തി താരം ഗീതാ ഫോഗട്ടാണ് ബബിതയുടെ സഹോദരി. ആമീർ ഖാൻ കേന്ദ്ര കഥാപാത്രമായി എത്തി വലിയ വിജയം നേടിയ ചിത്രം ദംഗലിന് പ്രചോദനമായത് ബബിതയുടെയും ഗീതയുടെയും അച്ഛൻ മഹാവീർ ഫോഗട്ടിന്‍റെയും ജീവിതമായിരുന്നു.