മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് ടൂർണമെന്‍റിലേക്കുള്ള യോഗ്യത മത്സരത്തിൽ ഇന്ത്യയുടെ യൂകി ഭാംബ്രിയ്‌ക്ക് ജയം. ആദ്യ റൗണ്ടിൽ പോർച്ചുഗല്ലിന്‍റെ ജാവോ ഡോമിംഗ്‌സിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഭാംബ്രി പരാജയപ്പെടുത്തിയത്. സ്കോർ 6-4,6-2.
മത്സരത്തിലുടനീളം ശക്തമായ പ്രകടനമാണ് ഭാംബ്രി കാഴ്‌ചവെച്ചത്. 2009 ജുനിയർ ഓസ്ട്രേലിയൻ ഓപ്പണ്‍ ജേതാവായ ഭാംബ്രി അടുത്ത റൗണ്ടിൽ ലോക 143-ാം റാങ്കുകാരനായ ചെക്ക് റിപ്പബ്ലിക്കിന്‍റെ തോമസ് മഷാസിനെ നേരിടും.
അതേ സമയം മറ്റ് ഇന്ത്യൻ താരങ്ങളായ രാമനാഥനും, അങ്കിത റെയ്‌നയും ആദ്യ റൗണ്ടിൽ തന്നെ തോൽവിയോടെ പുറത്തായി. രാംകുമാർ രാമനാഥൻ ഇറ്റലിയുടെ മാർക്കോ മോറോണിയോട് നേരിട്ടുള്ള സെറ്റുകൾക്കാണ് പരാജയപ്പെട്ടത്.