മെല്‍ബണ്‍: ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിന്‍റെ ഫൈനലില്‍ പ്രവേശിച്ച് ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസ്. പുരുഷ സിംഗിള്‍സിന്‍റെ സെമി ഫൈനൽ മത്സരത്തിൽ റഷ്യയുടെ കാരെൻ ഖച്ചനോവിനെ തോല്‍പ്പിച്ചാണ് സ്റ്റെഫാനോസിന്‍റെ മുന്നേറ്റം. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് ഗ്രീക്ക് താരം മത്സരം പിടിച്ചത്.
റോഡ് ലാവർ അറീനയില്‍ 3 മണിക്കൂറും 21 മിനിറ്റും നീണ്ടുനിന്ന മത്സരത്തില്‍ കടുത്ത പോരാട്ടത്തിനൊടുവിലാണ് ഖച്ചനോവിന്‍റെ കീഴടങ്ങല്‍. ആദ്യ രണ്ടാം സെറ്റുകള്‍ ജയിച്ച സ്റ്റെഫാനോസിനെതിരെ മൂന്നാം സെറ്റുപിടിച്ച് ഖച്ചനോവ് തിരികെ വന്നു. എന്നാല്‍ നാലം സെറ്റ് സ്വന്തമാക്കിയ ഗ്രീക്ക് താരം മത്സരം പിടിക്കുകയായിരുന്നു. സ്‌കോര്‍: 7-6, 6-4, 6-7, 6-3.