മെൽബണ്‍: ഓസ്‌ട്രേലിയൻ ഓപ്പണ്‍ വനിത വിഭാഗത്തിൽ നിലവിലെ ചാമ്പ്യൻ നവോമി ഒസാക്ക പുറത്ത്. അമേരിക്കയുടെ അമാൻഡ അനിസിമോവയാണ് ഒസാക്കയെ അട്ടിമറിച്ചത്. സ്കോർ: 4-6, 6-3, 7-6.
ആദ്യ സെറ്റ് നവോമി 4-6ന് അനായാസം വിജയിച്ചു. എന്നാൽ മത്സരത്തിലേക്ക് ശക്‌തിയായി തിരിച്ചുവന്ന അമാൻഡ തുടർന്നുള്ള രണ്ട് സെറ്റുകൾ പിടിച്ചെടുക്കുകയായിരുന്നു. അവസാന സെറ്റിനായി ഇരുവരും ഇഞ്ചോടിഞ്ച് പോരാടിയെങ്കിലും അമേരിക്കൻ താരം വിജയം നേടിയെടുക്കുകയായിരുന്നു.