കേരളം

kerala

ETV Bharat / sports

Australian Open | ഗംഭീര തിരിച്ചുവരവുമായി ചൈനീസ് താരം; കിരീടം കൈവിട്ട് എച്ച് എസ്‌ പ്രണോയ് - എച്ച്‌എസ്‌ പ്രണോയ്‌

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്‌മിന്‍റണിന്‍റെ ഫൈനലില്‍ ചൈനയുടെ വെങ് ഹോങ് യാങ്ങിനോട് തോല്‍വി വഴങ്ങി മലയാളി താരം എച്ച്‌എസ് പ്രണോയ്‌.

Australian Open  Australian Open Badminton  Prannoy loses final against Weng Hong Yang  HS Prannoy loses final against Weng Hong Yang  HS Prannoy  Weng Hong Yang  ഓസ്‌ട്രേലിയന്‍ ഓപ്പണ്‍  ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍  എച്ച്‌എസ്‌ പ്രണോയ്‌  വെങ് ഹോങ് യാങ്
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍

By

Published : Aug 6, 2023, 4:17 PM IST

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്‌മിന്‍റണില്‍ (Australian Open Badminton) മലയാളി താരം എച്ച്‌എസ്‌ പ്രണോയ്‌ക്ക് (HS Prannoy) നിരാശ. പുരുഷ സിംഗിള്‍സ് ഫൈനലില്‍ ചൈനയുടെ വെങ് ഹോങ് യാങ്ങിനോട് (Weng Hong Yang) പ്രണോയ്‌ തോല്‍വി വഴങ്ങി. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ലോക 25-ാം റാങ്കുകാരനായ വെങ് ഹോങ് യാങ് മത്സരം പിടിച്ചത്.

ആദ്യ സെറ്റ് ചൈനീസ് താരം അനായാസം നേടിയപ്പോള്‍ രണ്ടാം സെറ്റ് ശക്തമായി തിരിച്ചടിച്ച് ലോക ഒമ്പതാം നമ്പറായ പ്രണോയ്‌ സ്വന്തമാക്കിയിരുന്നു. ഇതോടെയാണ് മത്സരം മൂന്നാം സെറ്റിലേക്ക് കടന്നത്. നിര്‍ണായക സെറ്റില്‍ ഒരു ഘട്ടത്തില്‍ വിജയത്തിനരികെ എത്തിയ പ്രണോയ്‌ തുടര്‍ച്ചയായി വരുത്തിയ പിഴവുകളാല്‍ കിരീടം കൈവിടുകയായിരുന്നു.

90 മിനിട്ടുകള്‍ നീണ്ട് നിന്ന മത്സരത്തില്‍ 21-9, 21-23, 22-20 എന്ന സ്‌കോറിനാണ് വെങ് ഹോങ് യാങ് വിജയം പിടിച്ചത്. ആദ്യ സെറ്റിന്‍റെ തുടക്കത്തില്‍ ഏറെക്കുറെ ചൈനീസ് താരത്തിന് ഒപ്പം പിടിക്കാന്‍ പ്രണോയ്‌ക്ക് കഴിഞ്ഞിരുന്നു. ഇതോടെ ഒരു ഘട്ടത്തില്‍ 5-5 എന്ന സ്‌കോറിലേക്ക് കളിയെത്തി.

ഇടവേളയ്‌ക്ക് പിരിയും മുമ്പ് പ്രണോയ്‌ക്ക് മേല്‍ ആധിപത്യം നേടിയ വെങ് ഹോങ് യാങ് 11-6 എന്ന സ്‌കോറിലേക്ക് ലീഡ് ഉയര്‍ത്തി. തുടര്‍ന്ന് ലോക ഒമ്പതാം നമ്പറായ പ്രണോയിയെ ചൈനീസ് താരം നിഷ്‌പ്രഭനാക്കുന്ന കാഴ്‌ചയാണ് കാണാന്‍ കഴിഞ്ഞത്. തുടര്‍ച്ചയായി പോയിന്‍റുകള്‍ നേടിയ വെങ് ഹോങ് യാങ് കളി 15-8 എന്ന നിലയിലേക്ക് എത്തിച്ചു.

തിരിച്ചടിക്കാന്‍ പ്രണോയ്‌ പ്രയാസപ്പെട്ടതോടെ സ്‌കോര്‍ 18-8 എന്നതിലേക്കും പിന്നീട് 21-9 എന്നതിലേക്കും എത്തിച്ച് ചൈനീസ് താരം സെറ്റ് സ്വന്തമാക്കി. എന്നാല്‍ രണ്ടാം സെറ്റില്‍ ശക്തമായ പോരാട്ടമാണ് കാണാന്‍ കഴിഞ്ഞത്. സെറ്റിന്‍റെ തുടക്കത്തില്‍ വെങ് ഹോങ് യാങ് രണ്ട് പോയിന്‍റ് ലീഡെടുത്തിരുന്നു.

ശക്തമായി തിരിച്ചടിച്ച പ്രണോയ്‌ സ്‌കോര്‍ 7-7 എന്ന നിലയിലക്ക് ഒപ്പമെത്തിച്ചു. ഇടവേളയ്‌ക്ക് പിരിയുമ്പോള്‍ 10-8 എന്ന നിലയിലേക്ക് കളിയെത്തിക്കാനും മലയാളി താരത്തിന് കഴിഞ്ഞു. ഇടവേളയ്‌ക്ക് ശേഷം തുടര്‍ച്ചയായി മുന്ന് പോയിന്‍റുകള്‍ നേടിക്കൊണ്ട് ചൈനീസ് താരം മുന്നിലെത്തി. പക്ഷെ വിട്ടുകൊടുക്കാന്‍ തയ്യാറാവാതിരുന്ന ഇന്ത്യന്‍ താരം 15-13 എന്ന നിലയിലേക്ക് കളിയെത്തിച്ചു.

പക്ഷെ പിന്നീട് യാങ് പ്രണോയ്‌ക്ക് ഒപ്പം പിടിക്കുന്ന കാഴ്‌ചയാണ് കാണാന്‍ കഴിഞ്ഞത്. ഇതോടെ സ്‌കോര്‍ 15-15, 16-16, 19-19, 20-20 എന്ന നിലയില്‍ സമനിലയിലായിരുന്നു. ഒടുവില്‍ പൊരുതിക്കളിച്ച പ്രണോയ്‌ അപകടം ഒഴിവാക്കുകയും ചെയ്‌തു. മൂന്നാം സെറ്റിന്‍റെ തുടക്കത്തിലും 24-കാരനായ യെങ് 31-കാരനായ പ്രണോയ്‌ക്ക് ഒപ്പം പിടിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്.

എന്നാല്‍ ഇടവേളയ്‌ക്ക് പിരിയും മുമ്പ് 8-11 എന്ന സ്‌കോറിന് ചെറിയ ലീഡെടുക്കാന്‍ പ്രണോയ്‌ക്ക് കഴിഞ്ഞു. പിന്നീടും മികച്ച പ്രകടനം നടത്തിയ താരം 9-15 എന്ന നിലയിലേക്കും 13-17 എന്ന നിലയിലേക്കും സ്‌കോര്‍ ഉയര്‍ത്തി. തുടര്‍ന്ന് ഒരു പോയിന്‍റ് വിട്ടു നല്‍കി രണ്ട് പോയിന്‍റുകള്‍ പിടിച്ച താരം 14-19 എന്ന സ്‌കോറില്‍ ജയത്തിന് ഒപ്പമെത്തിയിരുന്നു. എന്നാല്‍ ചൈനീസ് താരം ഗംഭീര തിരിച്ചുവരവ് നടത്തിയതോടെ സെറ്റും മത്സരവും പ്രണോയ്‌ക്ക് കൈമോശം വന്നു.

ALSO READ:'ഡോജോ'വില്‍ കേരളവും തമിഴ്‌നാടും ഒരുമിച്ചൊരു പരിശീലനം ; ഇടുക്കിയില്‍ അന്തര്‍സംസ്ഥാന ജൂഡോ ക്യാമ്പ്

ABOUT THE AUTHOR

...view details