മെല്‍ബണ്‍: ഓസ്ട്രേലിയൻ ഓപ്പണിലെ ഗ്ലാമർ പോരാട്ടമായ പുരുഷ സിംഗിൾസ് ഫൈനലിൽ റാഫേൽ നദാലും ഡാനിൽ മെദ്‌വദേവും ഏറ്റുമുട്ടും. രണ്ടാം സെമിഫൈനലിൽ ഗ്രീക്ക് താരം സ്‌റ്റെഫാനസ് സിറ്റിസിപാസിനെതിരായ വാശിയേറിയ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് വിജയിച്ചാണ് മെദ്‌വദേവ് ഫൈനലിലേക്ക് യോഗ്യത നേടിയത്. സ്കോർ 7–6, 4–6, 6–4, 6–1.
വാശിയേറിയ മത്സരത്തിൽ ആദ്യ സെറ്റ് ട്രൈബ്രേക്കറിലൂടെയാണ് മെദ്‌വദേവ് പിടിച്ചെടുത്തത്. ടൈബ്രേക്കറിൽ 1-4 സിറ്റിസിപാസ് മുന്നിലായിരുന്നുവെങ്കിലും അവിശ്വസനായമായ മുന്നേറ്റത്തിലൂടെ മെദ്‌വദേവ് ഗെയിം പിടിച്ചെടുത്തു. എന്നാൽ രണ്ടാം ഗെയിം തകർപ്പൻ പ്രകടനത്തിലൂടെ മെദ്‌വദേവ് സ്വന്തമാക്കി.
ഇരുവരും ഓരോ ഗെയിം വീതം നേടിയതോടെ പോരാട്ടം കടുത്തു. എന്നാൽ മൂന്നാം ഗെയിം മികച്ച പോരാട്ടത്തിലൂടെ മെദ്‌വദേവ് സ്വന്തമാക്കി. പിന്നാലെ എതിരാളിക്ക് ഒരവസരം പോലും നൽകാതെ നാലാം ഗെയിമും വിജയവും മെദ്‌വദേവ് നേടിയെടുക്കുകയായിരുന്നു.