മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്‍റിന്‍റെ പുരുഷ സിംഗിള്‍സ് വിഭാഗത്തില്‍ ലോക രണ്ടാം നമ്പര്‍ താരം ഡാനില്‍ മെദ്‌വദേവ് സെമിയില്‍ കടന്നു. കാനഡയുടെ ഫെലിക്‌സ് ഓഗര്‍ അലിയസിമിന്‍റെ കനത്ത വെല്ലുവിളി അതിജീവിച്ചാണ് റഷ്യന്‍ താരത്തിന്‍റെ മുന്നേറ്റം.
നാല് മണിക്കൂര്‍ 41 മിനിട്ട് നീണ്ട് നിന്ന അഞ്ച് സെറ്റ് പോരാടത്തിലാണ് കനേഡിയന്‍ താരത്തെ മെദ്‌വദേവ് മറികടന്നത്. ആദ്യ രണ്ട് സെറ്റുകള്‍ കൈമോശം വന്ന മെദ്‌വദേവ്, തുടര്‍ന്നുള്ള മൂന്ന് സെറ്റുകള്‍ സ്വന്തമാക്കിയാണ് മത്സരം പിടിച്ചത്. സ്‌കോര്‍: 6-7(4), 3-6, 7-6(2), 7-5, 6-4.